അഭിമന്യുവിന്റെ കൊലപാതകം; ഡി.വൈ.എഫ്.ഐ ചുമരെഴുത്ത് സമരം സംഘടിപ്പിച്ചു
മുക്കം: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ ചുമരെഴുത്ത് സമരം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മേഖല കേന്ദ്രങ്ങളില്‍ 'കൊല്ലാനാണ് ഉദ്ദേശമെങ്കില്‍ എഴുതാനാണ് തീരുമാനം' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമരം നടന്നത്. 'വര്‍ഗീയത തുലയട്ടെ' എന്ന തലക്കെട്ടില്‍ നടന്ന സമരത്തില്‍ നിരവധി പേര് പങ്കാളികളായി.
കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് നടന്ന പരിപാടി ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. അരുണ്‍, കെ. ഉണ്ണിക്കൃഷ്ണന്, റഫീഖ് തോട്ടുമുക്കം, പ്രവീണ്‍ലാല്‍ സംസാരിച്ചു. കൊടിയത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഇ. അരുണ്‍, അഖില്‍, റിയാസ് ബാവ സംസാരിച്ചു.
മുക്കത്ത് ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ജാഫര്‍ ഷരീഫ്, നോര്മ്മന് സംസാരിച്ചു. കാരശ്ശേരി നോര്‍ത്തില്‍ മാന്ത്ര വിനോദ് ഉദ്ഘാടനം ചെയ്തു. വിപിന്‍ കാരമൂല, ഉനൈസ് സംസാരിച്ചു. തിരുവമ്പാടിയില്‍ ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ഫിറോസ്ഖാന്, ജിബിന്‍ സംസാരിച്ചു. കോടഞ്ചേരി ഈസ്റ്റില്‍ എം.എസ് ഷെജിന്‍ ഉദ്ഘാടനം ചെയ്തു. ശരത്, മിഥുന്, ജിതിന് സംസാരിച്ചു. നീലേശ്വരത്ത് സുജിന്‍ദാസ്, പി.പി അഖില്‍, വിജിന് സംസാരിച്ചു. മണാശ്ശേരിയില്‍ എ.കെ ഉണ്ണിക്കൃഷ്ണന് ഉദ്ഘാടനം ചെയ്തു. റെനില്‍ രാജ്, ശ്രീജിത്ത്, എം.വി കൃഷ്ണന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."