എസ്.ഡി.പി.ഐ അക്രമം: സര്‍വകക്ഷി പ്രതിഷേധ സംഗമം
താമരശേരി: തീവ്രവാദ സംഘടനകള്‍ക്കെതിരേ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യപ്പെടണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി പറഞ്ഞു. കൂടത്തായിയില്‍ എസ്.ഡി.പി.ഐ നടത്തിയ അക്രമ സംഭവങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതിഷേധിച്ച് നടന്ന സര്‍വകക്ഷി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കൂടത്തായിയിലെ നാലു യുവാക്കളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതില്‍ കോടഞ്ചേരി പൊലിസ് നടത്തുന്ന കുറ്റകരമായ അനാസ്ഥയെ യോഗം ശക്തമായി അപലപിച്ചു. അതിനുശേഷം നടന്ന പല അക്രമസംഭവങ്ങളിലും പൊലിസ് പിടികൂടാത്ത പ്രതികളുടെ പങ്കാളിത്തം ആശങ്കാജനകമാണെന്നും യോഗം വിലയിരുത്തി.
ഡി.സി.സി സെക്രട്ടറി പി.പി കുഞ്ഞായിന്‍ അധ്യക്ഷനായി. വാര്‍ഡ് മെംബര്‍ കെ.പി കുഞ്ഞമ്മദ്, കെ. ബാലന്‍, അഷ്‌റഫ് കൂടത്തായി, മഅ്‌റൂഫ് തട്ടാഞ്ചേരി, കെ.പി അഹമ്മദ്കുട്ടി, സി.കെ കുട്ടിഹസ്സന്‍, വി. ദേവദാസന്‍, പി.സി മോയിന്‍കുട്ടി, സി.കെ ആലിക്കുട്ടി, കെ. കരുണാകരന്‍, ഒ.പി അബ്ദുറഹ്മാന്‍, സി.പി ഉണ്ണിമോയി, എ.കെ കരീം, എം. ശ്രീധരന്‍, കെ.കെ ഗഫൂര്‍, ജീലാനി കൂടത്തായി, പി.പി ജുബൈര്‍, വി.എന്‍ ശിവദാസന്‍, പി.കെ അഷ്‌റഫ്, പി.കെ രാമന്‍കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."