HOME
DETAILS

വൈദ്യുതിക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ദീര്‍ഘകാലം തുടരാനാവില്ല

  
backup
July 12 2018 | 21:07 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5

ഏറ്റുമാനൂര്‍: വികസന വിരോധികളുടെ ഇടപെടലിലൂടെ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പു മന്ത്രി എം. എം മണി. 

നാടിന്റെ വികസനത്തിന് അനിവാര്യമായ വൈദ്യുതിയുടെ ഉത്പ്പാദനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. കല്ലറ, നീണ്ടൂര്‍. കടുത്തുരുത്തി, മാഞ്ഞൂര്‍, തലയാഴം പഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാകുന്ന കല്ലറ സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഏറ്റവും ചെലവ് കുറച്ച് ഉല്‍പ്പാദിപ്പിക്കാനാകുന്നതും ജനങ്ങള്‍ക്ക് വിലക്കുറച്ച് കൊടുക്കാനാവുന്നതും ജല വൈദ്യുത പദ്ധതികളിലൂടെയാണ്. മുപ്പത് ശതമാനം വൈദ്യുതി മാത്രമാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാനാകുന്നത്.
ഒന്നേകാല്‍ ലക്ഷം ഉപഭോക്താക്കള്‍ക്കാവശ്യമായ ബാക്കി വൈദ്യുതിക്ക് അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത് ദീര്‍ഘകാലം തുടരാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ . വലുതും ചെറുതുമായ ജലവൈദ്യുത പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള വിപുലമായ കര്‍മ്മ പരിപാടികളും നടന്നു വരുകയാണ്. കൃഷിയിടങ്ങള്‍ ഉള്‍പ്പെടെ വീടുകള്‍, സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ സോളാര്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കല്ലറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ സി. കെ. ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം. പി മുഖ്യ അതിഥിയായിരിന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ മേരി സെബാസ്റ്റ്യന്‍, കെ. കെ. രഞ്ജിത് , പ്രസരണ വിഭാഗം ചീഫ് എഞ്ചിനീയര്‍ സിജി ജോസ് , ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍ പി.വിജയകുമാരി, ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജോണ്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago