ഫോണ്‍ ചോര്‍ത്തിയോ..? അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ശ്രമിച്ചെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിനു പിന്നാലെ അതു നിഷേധിച്ചും കോണ്‍ഗ്രസിനെതിരേ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും ബി.ജെ.പി രംഗത്ത്.
രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയോയെന്നതില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ, സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമങ്ങള്‍ നടത്തിയെന്നതിന് തെളിവായി ഫോണ്‍ റെക്കോര്‍ഡുകളായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നത്.
ഇതോടെയാണ് ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, രാജസ്ഥാനില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.എസ്.പി നേതാവ് മായാവതി രംഗത്തെത്തി.
അശോക് ഗെലോട്ടിന്റെ ഭരണത്തിനു പിന്നില്‍ സംസ്ഥാനത്ത് അസ്ഥിരതയാണെന്നാണ് അവരുടെ ആരോപണം. കോണ്‍ഗ്രസിലെ ഭിന്നതയ്ക്കു രാജസ്ഥാനിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നുവെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് വസുന്ധര രാജ സിന്ധ്യയും രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."