ആറുലക്ഷം കടന്ന് കൊവിഡ് മരണം
ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളെ ഒന്നടങ്കം ബാധിച്ച കൊവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിട്ടു.
വേള്‍ഡോമീറ്റേഴ്സ് കണക്കു പ്രകാരം ഇന്നലെ മരണനിരക്ക് 6,02,930 എത്തി. രോഗബാധിതര്‍ ഒന്നരകോടിയിലേക്ക് നീങ്ങുകയാണ്. 1,42,38,254 പേര്‍ക്ക് മരണവൈറസ് ബാധിച്ചുകഴിഞ്ഞു. 85,06,298 പേര് രോഗമുക്തി നേടിയിട്ടുണ്ട്.
ലോകത്ത് വെള്ളിയാഴ്ച മാത്രം 2,40,404 പുതിയ കേസുകളും 5,555 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 946 പേര് കൂടി മരിച്ചതോടെ മരണസംഖ്യ 1,42,080 ആയി. 74,987 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലില്‍ 77,964 പേരാണ് ഇതുവരെ മരിച്ചത്. റഷ്യ:12,247, ബ്രിട്ടന്:45,233, ഇറ്റലി: 35,028, ഇന്ത്യ:26,467, സ്പെയിന്: 28,420, പാകിസ്താന്: 5,522, ബംഗ്ലാദേശ്: 2,581, സഊദി: 2,447 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."