ചിങ്ങവനം മോഷ്ടാക്കളുടെ വിഹാര രംഗമായി മാറുന്നു
ചങ്ങനാശേരി: ചിങ്ങവനത്ത് ബൈക്ക് മോഷണം വര്‍ധിച്ചതിനെ തുടര്‍ന്ന് നാട്ടു കാര്‍ രാത്രികാലങ്ങളില്‍ ഭീതിയിലാണ് കഴിയുന്നത്.അടുത്ത നാളില്‍ രണ്ടു ബൈക്കുകള്‍ മോഷണം പോയി. ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.
വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി ഉയര്‍ന്നു. യമഹാ എഫ് ഇസഡ് കറുത്ത കളര്‍ ബൈക്കാണ് മോഷണം പോയത്. കഴിഞ്ഞ മാസം മൂന്നിന് രാത്രിയിലാണ് സംഭവമെന്ന് ഉടമ അറിയിച്ചു. ചിങ്ങവനം പോലീസില്‍ പരാതി നല്‍കിയതായി ഉടമ അറിയിച്ചു.
ചിങ്ങവനത്തു തന്നെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ എംസി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന പ്രിന്റിംഗ് പ്രസ് ഉടമയുടെ ഹീറോ ഹോണ്ടാ പാഷന്‍ ബൈക്ക് സ്ഥാപനത്തിന് മുന്നില്‍ നിന്നും മോഷ്ടാവ് കടത്തിക്കൊണ്ടു പോയത് മാസങ്ങള്‍ക്ക് മുന്‍പാണ്.
സമീപത്തുള്ള സ്ഥാപന ഉടമകളുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്ന സ്ഥലത്തുനിന്നും മോഷ്ടാവ് കള്ളതാക്കോല്‍ ഉപയോഗിച്ച് ബൈക്കെടുത്ത് ഓടിച്ചു പോകുന്നത് തോട്ടടുത്ത കടയിലെ സിസിടിവി കാമറയില്‍ വ്യക്തമായി പതിഞ്ഞിരുന്നു.
രാത്രി ഷാജി പ്രസ് പൂട്ടി വീട്ടിലേക്ക് പോകാന്‍ ബൈക്കിനടുത്തേക്കു ചെല്ലുമ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഇതോടെ മോഷ്ടാക്കളുടെ വിഹാര രംഗമായി മാറിയിരിക്കുകയാണ് ചിങ്ങവനവും പരിസര പ്രദേശങ്ങളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."