ജയിലിലും കൊവിഡ്: ഭീമ-കൊറേഗാവ് കേസിലെ പ്രതികള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
വരവര റാവുവുമായി സമ്പര്‍ക്കമുണ്ടായെന്ന് ഹരജി
ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ക്കഴിയുന്ന വരവര റാവുവിന് കൊവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ കേസിലെ മറ്റു പ്രതികളായ ആനന്ദ് തേല്‍തുംബ്ഡെ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവര്‍ ജാമ്യംതേടി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് ജയിലില്‍ വരവര റാവുവുമായി സമ്പര്ക്കമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം വേണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ക്വാറന്റൈനിലാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
ഈ മാസം 16നാണ് വരവര റാവുവിന് കൊവിഡ് സ്ഥിരീകരിച്ചത്. 61കാരനായ ഗോണ്‍സാല്‍വസിന് രക്തസമ്മര്‍ദം, പൈല്‍സ് തുടങ്ങിയ രോഗങ്ങളുണ്ട്. 68കാരനായ തേല്‍തുംബ്ഡെയ്ക്ക് ആസ്മ ഉള്‍പ്പെടെ നിരവധി രോഗങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."