വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതി പിടിയില്‍
പാലാ: യുവാക്കള്‍ക്ക് ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവതി പിടിയില്‍. പൂഞ്ഞാര്‍ തെക്കേക്കര മാങ്കുഴി വേണാട് വീട്ടില്‍ സഖിമോള്‍ (47) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയ്ക്കും സുഹൃത്തിനും ഖത്തറിലുള്ള തന്റെ കമ്പനിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു മൂന്നര ലക്ഷത്തോളം രൂപ വാങ്ങുകയും ഗള്‍ഫില്‍ എത്തിച്ച ശേഷം വാഗ്ദാന പ്രകാരമുള്ള ജോലിയോ പെര്‍മനന്റ് വിസയോ, നല്‍കാതെ വഞ്ചിക്കുകയായിരുന്നുവെന്നുമാണ് കേസ്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് അന്വേഷണം നടുത്തുന്നുവെന്നു മനസിലാക്കിയ യുവതി, പാലാ മുരിക്കുംപുഴ ഭാഗത്തെ വാടക വീട്ടില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. ഇന്നലെ രാവിലെ പിങ്ക് പൊലിസിന്റെ സഹായത്തോടെ പാലാ പൊലിസാണ് പ്രതിയെ പിടികൂടിയത്. ഇതിനു പിന്നാലെ യുവതിക്കെതിരെ കൂടുതല്‍ പരാതി വന്നതിനെ തുടര്‍ന്ന് പാലാ പൊലിസ് കേസ് എടുത്തു വിശദമായ അന്വേഷണം നടത്തിവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."