HOME
DETAILS
MAL
കടകംപള്ളിയെ തള്ളി മുഖ്യമന്ത്രി, 'മലപ്പുറത്ത് വിജയിച്ചത് മതനിരപേക്ഷത'
backup
April 26 2017 | 00:04 AM
തിരുവനന്തപുരം: മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് മതനിരപേക്ഷതയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവിടെ ബി.ജെ.പിയുടെ വോട്ട് അരശതമാനം പിന്നോട്ടുപോയി. ഒരുലക്ഷത്തിലധികം വോട്ടുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അതേസമയം, യു.ഡി.എഫിന് ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാക്കാനുമായില്ല.
എല്ലാവിഭാഗം ജനങ്ങളും വോട്ടുചെയ്തതുകൊണ്ടാണ് മുസ്ലിം ഭൂരിപക്ഷമുള്ള സ്ഥലത്ത് ഒരു ലക്ഷത്തോളം വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചത്. മലപ്പുറത്തെ തെരഞ്ഞെടുപ്പുവിജയം തികഞ്ഞ മതേതര വിജയമാണെന്നും കെ.സി ജോസഫിന്റെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു.
മലപ്പുറത്തേത് വര്‍ഗീയതയുടെ വിജയമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവനയെ തള്ളിയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."