മാനന്തവാടി നഗരസഭ: സി.പി.എമ്മിനും സി.പി.ഐക്കും ഇടയിലെ മഞ്ഞുരുകുന്നു
മാനന്തവാടി: മാനന്തവാടിയില്‍ സി.പി.എം-സി.പി.ഐയില്‍ മഞ്ഞുരുക്കം. നഗരസഭയില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം സി.പി.ഐക്ക് നല്‍കാനും ധാരണയായി. നിലവിലെ വൈസ് ചെയര്‍പേഴ്സണ്‍ സി.പി.എമിലെ പ്രദീപശശി അടുത്ത ദിവസം രാജി നല്‍കും. പുതിയ വൈസ് ചെയര്‍പേഴ്സണായി സി.പി.ഐയിലെ ശോഭരാജന് നിയമിതയാവും.
ഇതോടെ മാനന്തവാടിയില്‍ പോര്മുഖത്തായിരുന്ന സി.പി.എം-സി.പി.ഐ പാര്‍ട്ടികള്‍ ഒന്നിച്ച്ങ്ങും. മാനന്തവാടിയില്‍ വര്‍ഷങ്ങളായി ഇരു പാര്‍ട്ടികളും പോര്മുഖങ്ങളിലായിരുന്നു. എല്‍.ഡി.എഫ് സംവിധാനത്തില്‍ സംസ്ഥാനതല പരിപാടികള്‍ നടത്തുമ്പോള്‍ ഇരു പാര്‍ട്ടികളും ഒന്നിച്ച് നടത്താതെ ഒറ്റക്ക് ഒറ്റക്ക് നടത്തുന്ന പതിവാണ് മാനന്തവാടിയില്‍ ഉണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ മാനന്തവാടിയില്‍ പൊതുവെ ശക്തിയില്ലാതിരുന്ന സി.പി.ഐ ഈ അടുത്ത കാലത്താണ് ശക്തിയാര്‍ജിച്ചത്.
സി.പി.എം നേതാവായിരുന്ന ഇ.ജെ ബാബുവും കൂട്ടരും രാജിവെച്ച് സി.പി.ഐയില്‍ ചേര്‍ന്നതോടെയാണ് സി.പി.ഐ മാനന്തവാടിയില്‍ കരുത്താര്‍ജിച്ചത്. ഇതോടെ സി.പി.എമ്മും സി.പി.ഐയും ബദ്ധശത്രുക്കളുമായി. ഒരിടക്ക് ഇരുവരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ആദ്യ നഗരസഭ തെരഞ്ഞെടുപ്പില്‍ തന്നെ എല്‍.ഡി.എഫ് മാനന്തവാടിയില്‍ ഭരണം പിടിച്ചു. സി.പി.എമ്മിന് 18 അംഗങ്ങളും സി.പി.ഐക്ക് രണ്ട് അംഗങ്ങളുമാണ് ഇവിടെയുള്ളത്.ഇതില്‍ അന്ന് ചെയര്മാന്, ചെയര്‍പേഴ്സണ്‍ സ്ഥാനങ്ങള്‍ രണ്ടര വര്‍ഷം സി.പി.എമ്മിനും അതിനു ശേഷം വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം സി.പി.ഐക്കുമെന്നായിരുന്നു ധാരണ. എന്നാല്‍ കലങ്ങി മറിഞ്ഞ അന്തരീക്ഷവും പരസ്പരമുള്ള പോര്‍വിളികളും വൈസ് ചെയര്പേഴ്സന് സ്ഥാനങ്ങള്‍ വിട്ടുനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സി.പി.എമ്മിനെ എത്തിച്ചു.
ഇതാകട്ടെ സി.പി.ഐയെ ചൊടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വം ഇടപെട്ട് നീണ്ട കാത്തിരിപ്പിന് ശേഷം സമവായമുണ്ടാക്കുകയായിരുന്നു. ഇതോടെയാണ് മാനന്തവാടിയിലെ സി.പി.എം നേതൃത്വം ഒടുവില്‍ വൈസ് ചെയര്പേഴ്സന് സ്ഥാനം വിട്ടു നല്കാന് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."