വികസന നായകന് ജന്മനാടിന്റെ അശ്രുപൂജ
പാലാ : രാഷ്ട്രിയ ചാണക്യനെ ഒരു നോക്കുകാണാന്‍ കാത്തിരുന്ന കണ്ണുകളെ ഈറനണിയിച്ച് ജന്മനാടിന്റെ അശ്രുപൂജ. അരനൂറ്റാണ്ടിലേറെ പാലായുടെ ഹൃദയതാളമായിരുന്ന പ്രിയനേതാവിന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ ഇന്നലെ രാവിലെ മുതല്‍ പാലായിലെയും പരിസരപ്രദേശങ്ങളിലെയും പ്രവര്‍ത്തകരും നാട്ടുകാരും എത്തിക്കൊണ്ടേയിരിന്നു.
വിലാപയാത്രയില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രങ്ങളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്കനുഭവപ്പെട്ടതോടെ പാലാക്കാരുടെ കാത്തിരുപ്പ് അനിശ്ചിതമായി നീണ്ടെങ്കിലും പ്രിയപ്പെട്ട മാണിസാറിനെ കാണാന്‍ പാലാ ഒന്നാകെ കാത്തുനിന്നു. പാലായിലെ വ്യാപാരികളും ചെറുകിട വ്യാപാരസ്ഥാപനങ്ങളും സംഘടനകളും തൊഴിലാളി യൂനിയനുകളും എല്ലാം കെ.എം മാണിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയിട്ടുണ്ട്.
റോഡിന്റെ ഇരുവശങ്ങളും ചിത്രങ്ങളും മാണിസാറിന്റെ ഹൃദയഭേദകമായി കുറിച്ച വാക്കുകളും പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് ആദരവ് പ്രകടിപ്പിച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്തിയതോടെ പാലാ നഗരം ഇന്നലെ ഗതാഗതക്കുരുക്കിലായിരുന്നു.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ട്രേഡ് യൂനിയന്‍ ഓഫിസുകളിലും തൊഴിലാളി ഓഫിസുകളിലും ഓട്ടോ - ടാക്‌സി സ്റ്റാന്‍ഡുകളിലും കേരളാ കോണ്‍ഗ്രസ് സംഘടകളുചടെ കൊടിമരങ്ങളില്‍ പാര്‍ട്ടി പതാക താഴ്ത്തി കെട്ടുകയും കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."