അൽഖോബാർ കെഎംസിസി ചാർട്ടേഡ് ഫ്ലൈറ്റ് 177 യാത്രികരുമായി നാട്ടിലെത്തി
ദമാം: അൽഖോബാർ സെൻട്രൽ കമ്മിറ്റി സ്പൈസ് ജെറ്റ് വിമാനത്തിൽ ഒരുക്കിയ ചാർട്ടേഡ് 177 യാത്രികർ സ്പൈസ് ജെറ്റ് വിമാനം കോഴിക്കോട് എത്തി. സഊദി കെഎംസിസി പ്രഖ്യാപിച്ച ബജറ്റ് എയർ നിരക്കിൽ ദമ്മാമിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ കോഴിക്കോട്ടേക്ക് പോയ ഈ വിമാനത്തിൽ അഞ്ചോളം അർഹരായ യാത്രികർക്ക് സൗജന്യ ടിക്കറ്റ് അൽഖോബാർ സെന്റർ കമ്മിറ്റി നൽകി. വിമാനതാവളം മുതൽ ക്വാറന്റിയൻ വരെ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ മുഴുവൻ യാത്രികർക്ക് കണ്ണൂർ ജില്ലയിലെ മുണ്ടേരി ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സിപി സലീം ബോധവൽക്കരണം നടത്തി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള പിപിഇ കിറ്റുകൾ വിതരണം ചെയ്തു.
ദമാമിൽ നിന്ന് കെഎംസിസി യുടെ ഏഴാമത് വിമാനമാണ് അൽഖോബാർ കേന്ദ്ര കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ യാത്ര തിരിച്ചത് . യാത്രികനായ കെ എം സി സി യുടെ വോളണ്ടിയർ ഉണ്ണീൻകുട്ടി കണ്ണൂർ യാത്രക്കാർക്ക് വിമാനത്തിൽ സേവന പ്രവർത്തനങ്ങൾ ക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യാ കെഎംസിസി ഭാരവാഹികളായ മുഹമ്മദ് കുട്ടി കോഡൂർ ആലിക്കുട്ടി ഒളവട്ടൂർ, ശരീഫ് ചോലയിൽ എന്നിവർ യാത്രക്കാർക്ക് ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ,നജീബ് ചീക്കിലോട് എന്നിവരുടെ നേതൃത്വത്തിൽ ഫൈസൽ കൊടുമ,ഇക്ബാൽ ആനമങ്ങാട്,അജ്മൽ മദനി വാണിമേൽ, മുനീർ നന്തി, നൗഷാദ് കുന്ദമംഗലം, നൗഷാദ് ചാലിയം,തൗഫീഖ് താനാളൂർ, ജുനൈദ് കാഞ്ഞങ്ങാട്, കലാം മീഞ്ചന്ത, ലുബൈദ് ഒളവണ്ണ,നാസർ പാറക്കടവ്,റാഫി മലപ്പുറം എന്നിവർ യാത്രികർക്ക് എയർപോർട്ടിൽ സഹായങ്ങൾ നൽകി.
യാത്രക്കാരുടെ രജിസ്ട്രേഷൻ അടക്കമുള്ള നടപടി ക്രമങ്ങൾക്കു വിവിധ ഏരിയാ കമ്മിറ്റി നേതാക്കളായ നാസർ ദാരിമി, ഹബീബ് പോയിൽതോടി, ആസിഫ് മേലങ്ങാടി, മൊയ്തുണ്ണി പാലപ്പെട്ടി, മുസ്തഫ കമാൽ കോതമംഗലം, നജീബ് അറഞ്ഞിക്കൽ, അൻവർ ഷാഫി വളാഞ്ചേരി, ഷറഫുദ്ദീൻ വെട്ടം, എന്നിവർ നേതൃത്വം നൽകി..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."