HOME
DETAILS
MAL
മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനം തീരുമാനിക്കട്ടെ: കാനം
backup
April 26 2017 | 00:04 AM
കോട്ടയം: മന്ത്രി മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം നാടന്‍ ശൈലിയുടെ ഫലമായാണെന്ന വിശദീകരണം സ്വീകരിക്കണോ വേണ്ടയോ എന്ന് ജനം തീരുമാനിക്കട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്ത്രീകള്‍ക്കെതിരേ മന്ത്രി മണിയുടെ പരാമര്‍ശത്തെക്കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞെതാണെന്നും ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കാനം വ്യക്തമാക്കി.
വാക്കുകള്‍ക്ക് മിതത്വവും മര്യാദയും വേണമെന്നതില്‍ തര്‍ക്കമില്ല. പെമ്പിളൈ ഒരുമൈ എന്നത് മഹാ സംഭവമാണെന്ന് താന്‍ കരുതുന്നില്ല. മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സംഘടനയാണിതെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."