HOME
DETAILS

'ഹരിത രഥം' പര്യടനമാരംഭിച്ചു

  
backup
April 11 2019 | 04:04 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%b0%e0%b4%a5%e0%b4%82-%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%9f%e0%b4%a8%e0%b4%ae%e0%b4%be%e0%b4%b0%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d

തൊടുപുഴ: ഹരിത തെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥം ജില്ലാ ശുചിത്വമിഷന്‍ സജ്ജീകരിച്ച ഗ്രീന്‍ ഇലക്ഷന്‍ എക്‌സ്പ്രസ് 'ഹരിത രഥം ' ജില്ലയില്‍ പര്യടനം ആരംഭിച്ചു.
കലക്ടറേറ്റ് കോമ്പൗണ്ടില്‍ ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ ഹരിത രഥം ഫ്‌ളാഗ് ഓഫ് ചെയ്തു. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത രഥം ജില്ലയില്‍ പര്യടനം നടത്തുന്നത്.
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കോട്ടണ്‍ തുണിയില്‍ ഫാബ്രിക് പെയിന്റിങ് ചെയ്തും ചണ ചാക്ക്, ഈറ്റ, മുള, പാള തുടങ്ങിയവ കൊണ്ട് അലങ്കരിച്ചുമാണ് ജീപ്പ്, ഹരിത രഥമായി ഒരുക്കിയിട്ടുള്ളത്. വോട്ട് പാഴാക്കാതിരിക്കൂ, ഹരിത തിരഞ്ഞെടുപ്പുമായി സഹകരിക്കൂ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സുകളും പ്ലാസ്റ്റിക് തോരണങ്ങളും ഒഴിവാക്കൂ, പേപ്പര്‍ പോസ്റ്ററുകളും തുണി ബാനറുകളും ഉപയോഗിക്കൂ, തുടങ്ങിയ സന്ദേശങ്ങളാണ് ഹരിത രഥത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ഹരിത രഥത്തിനൊപ്പം ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളും ശുചിത്വ സന്ദേശങ്ങളും അനൗണ്‍സ് ചെയ്യുന്ന പ്രചാരണ വാഹനവും ജില്ലയില്‍ പ്രചരണം നടത്തും.
അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പൊതുജനങ്ങള്‍ക്കായി ലഘുലേഖകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നതിന് ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ ഹരിത തെരഞ്ഞെടുപ്പ് സംശയങ്ങളും അവയ്ക്കുള്ള മറുപടികളും എന്ന കൈപ്പുസ്തകം മുതലായവ ക്രമീകരിച്ചിട്ടുണ്ട്.
പൊതുജങ്ങള്‍ക്കിടയിലും രാഷ്ട്രീയ പാര്‍ട്ടികളിലും പ്രവര്‍ത്തകരിലും പ്ലാസ്റ്റിക്, ഫ്‌ളക്‌സ് ഇവയുടെ ദൂഷ്യങ്ങളെക്കുറിച്ചും ഹരിതചട്ട പാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് ഹരിത രഥത്തിന്റെ ലക്ഷ്യം.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ എ .ഡി. എം അനില്‍ ഉമ്മന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററും ജില്ലാ ഹരിത ഇലക്ഷന്‍ നോഡല്‍ ഓഫിസറുമായ സാജു സെബാസ്റ്റ്യന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.സതീഷ്‌കുമാര്‍, കലക്ടറേറ്റ്് ജീവനക്കാര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  11 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago