കുടുംബാംഗങ്ങളുടെ സ്വത്ത് സമ്പാദനം അന്വേഷിക്കണം: ബി.ജെ.പി
കോട്ടയം:മന്ത്രി എം.എം മണിയുടെ കുടുംബാംഗങ്ങളുടെ അനധികൃത സ്വത്തുസമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കത്ത് നല്‍കും.
ഇടുക്കിയിലെ ഭൂമി കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ മണിയുടെ ബന്ധുക്കളാണെന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. മൂന്നാറിലെ കൈയേറ്റക്കാരെ സഹായിക്കുന്നതില്‍ സി.പി.എം, കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടാണ്.
കുരിശ് സ്ഥാപിച്ച വിവാദഭൂമി കൈയേറിയ കുടുംബവുമായി സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വ്യാവസായിക സാമ്പത്തിക റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളുണ്ട്. അതിന്റെ ബലത്തിലാണ് ഏതു സര്‍ക്കാര്‍ വന്നാലും കൈയേറ്റഭൂമിയില്‍ അവര്‍ തുടരുന്നത്. ഭൂസംരക്ഷണപ്രവര്ത്തകരെ യോജിപ്പിച്ച് മൂന്നാര്‍ സംരക്ഷണപ്രസ്ഥാനത്തിന് ബി.ജെ.പി രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."