മണിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: മന്ത്രി മണിയുടെ ഗ്രാമീണഭാഷ മണിക്കു ചേരുന്നതായിരിക്കും എന്നാല്‍, ഒരു മന്ത്രിക്ക് ചേരുന്നതല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.
സ്ത്രീകളെപ്പറ്റി അപമാനകരമായ വിധത്തില്‍ സംസാരിച്ച മന്ത്രി മണി രാജിവയ്ക്കുകയോ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണം. അല്ലെങ്കില്‍ പൊതുസമൂഹം മാപ്പുനല്‍കില്ലെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സത്യപ്രതിജ്ഞാ വാചകം ചൊല്ലി അധികാരത്തില്‍ വന്ന ഒരു മന്ത്രി സ്ത്രീത്വത്തെ അപമാനിച്ചിരിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിക്ക് ബോധ്യമായിട്ടില്ല. എ.കെ ബാലനും മേഴ്സിക്കുട്ടിയമ്മയ്ക്കും ശ്രീമതി ടീച്ചര്‍ക്കും ശൈലജ ടീച്ചര്‍ക്കും മനസിലായി. അങ്ങേയ്ക്ക് മാത്രം എന്തുകൊണ്ടാണ് ബോധ്യപ്പെടാത്തത്. ഇ.പി ജയരാജന്റെയും ശശീന്ദ്രന്റെയും കാര്യം വന്നപ്പോള്‍ വലിയ ഗൗരവമുള്ള കാര്യമാണെന്ന് പറഞ്ഞല്ലോ; മണിയുടെ കാര്യത്തില്‍ മാത്രം ഗൗരവമില്ലാത്തതെന്താണ്? അങ്ങ് ഇരിക്കുന്നത് ഇ.എം.എസിനെപ്പോലെയുള്ള ആളുകള്‍ ഇരുന്ന കസേരയിലാണ്. ഈ പാര്‍ട്ടി ഇ.എം.എസിന്റെ പാര്‍ട്ടിയല്ല. എം.എം മണിയുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."