ജോയ്‌സ് ജോര്‍ജിന്റെ വിജയത്തിനായി മഹിളകള്‍ റാലി നടത്തി
തൊടുപുഴ: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് തൊടുപുഴയില്‍ മഹിളകളുടെ റാലി. റാലിയില്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ വൃദ്ധര്‍ വരെ അണിചേര്‍ന്നു.
തൊടുപുഴ മര്‍ച്ചന്റ് ട്രസ്റ്റ് ഹാള്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. ജോയ്‌സ് ജോര്‍ജിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ റാലിയില്‍ തൊടുപുഴ അസംബ്ലി മണ്ഡലത്തിലെ വനിതകളാണ് പങ്കെടുത്തത്. തൊടുപുഴ പാലം നിറഞ്ഞു നീങ്ങിയ റാലി ഗാന്ധിസ്‌ക്വയറില്‍ സമാപിച്ചു. നേരത്തെ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ ചേര്‍ന്ന എല്‍ഡിഎഫ് വനിതാ കണ്‍വന്‍ഷന്‍ സിനിമാ സീരിയല്‍ താരം ഗായത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ ബദല്‍ ഭരണസംവിധാനം വേണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ സ്ത്രീകളുടെ അത്യപൂര്‍വമായ ഒത്തുചേരല്‍ ഉണ്ടാവുകയാണ്. ഇടതുപക്ഷം വികസന കാര്യങ്ങള്‍ നിരവധി പറയാന്‍ ശ്രമിക്കുമ്പോള്‍ ജാതിചിന്തകളിലൂടെ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ ചേരിതിരിവിലേയ്ക്ക് നയിക്കാനാണ് വര്‍ഗീയതയുടെ വക്താക്കളുടെ ശ്രമമെന്നും അവര്‍ പറഞ്ഞു.
മഹിളാസംഘം താലൂക്ക് പ്രസിഡന്റ് സുജ ഷാജി അധ്യക്ഷയായി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി മേരി സംസാരിച്ചു. മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗം കെ. പി. സുലോചന സ്വാഗതം പറഞ്ഞു. എല്‍.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കണ്‍വീനര്‍ വി .വി. മത്തായി, സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ. സലിംകുമാര്‍, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍, കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ആന്റണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."