HOME
DETAILS
MAL
കോടതിയില്‍നിന്ന് കൊണ്ടുപോകും വഴി പ്രതി രക്ഷപ്പെട്ടു
backup
April 26 2017 | 00:04 AM
തിരുവല്ല: വിവിധ മോഷണക്കേസുകളിലെ റിമാന്‍ഡ് പ്രതി കോടതിയില്‍നിന്ന് മടങ്ങും വഴി പൊലിസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു.
തമിഴ്നാട് സ്വദേശി നെല്ല്യാര്ങ്കരയിലെ സ്റ്റീഫന്‍(27) ആണ് രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം.
പൊലിസുകാരായ ജീന്‍ എസ് ദാസ്, വിജി എന്നിവരോടൊപ്പം കേരളാ എക്സ്പ്രസില്‍ ഇരിക്കുന്നതിനിടെ ഇവരെ തട്ടിമാറ്റി ഇയാള്‍ കടന്നു കളയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."