അങ്കണവാടിയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ആയയുടെ സമയോചിത ഇടപെടല്‍ ദുരന്തം ഒഴിവായി
മൂലമറ്റം: മണപ്പാടി അങ്കണവാടിയില്‍ പാചകവാതക സിലിണ്ടറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
അങ്കണവാടി ടീച്ചര്‍ അവധിയായതിനാല്‍ ആയയും കുട്ടികളുമാണ് അങ്കണവാടിയില്‍ ഉണ്ടായിരുന്നത്. ഗ്യാസ് അടുപ്പ് കത്തിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഗ്യാസ് കുറ്റിയുടെ റെഗുലേറ്ററിന്റെ ഭാഗത്ത് തീ ആളികത്തുകയായിരുന്നു.
ആയ മൂന്നിങ്കവയല്‍ കടുകുംമാക്കല്‍ ശ്യാമള ആദ്യം പരിഭ്രമിച്ചെങ്കിലും മനോധൈര്യം കൈവിടാതെ സിലണ്ടര്‍ ഒരു വിധം വലിച്ച് പുറത്തെത്തിച്ചു. എട്ട് കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ ഇന്നലെ രണ്ട് പേര്‍ മാത്രമാണ് വന്നത്. അങ്കണവാടിയുടെ അകത്ത് പ്രത്യേകമായി തിരിച്ച മുറിയിലാണ് കുട്ടികള്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നത്. പുറത്തെത്തിച്ച സിലണ്ടറിലെ തീ ശ്യാമളയ്ും സമീപവാസിയായ സജിയും ചേര്‍ന്ന് വെള്ളം ഒഴിച്ച് അണച്ചു.ശ്യാമളയുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. റഗുലേറ്ററിന്റെ ഭാഗവും ഹോസും കത്തിനശിച്ചു.
സ് ഏജന്‍സികള്‍ വിതരണം ചെയ്യുന്ന സിലണ്ടറുകള്‍ വേണ്ടത്ര സുരക്ഷാ പരിശോധന നടത്താതെയാണ് നല്‍കുന്നത് എന്ന പരാതി വ്യാപകമായിട്ടുണ്ട്. വിവരമറിഞ്ഞ് മൂലമറ്റം അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."