കണ്‍സള്‍ട്ടന്‍സി ഭരണമാണ് കേരളത്തില്‍ നടക്കുന്നത്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ സഹായിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി ഭരണമാണ് നടക്കുന്നതെന്നും ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കണമെന്നും എന്നാല്‍ അവര്‍ വെള്ളം കുടിക്കാതെ മാറി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇല്ലാത്ത പ്രതിച്ഛായ എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് നഷ്ടപ്പെടുത്താനാകുകയെന്നും അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐടി സെക്രട്ടറിയും ഐടി ഫെലോയും ചേര്‍ന്ന് കള്ളക്കടത്തിന് ഒത്താശചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം.നാല് വര്‍ഷമായി ഐടി സെക്രട്ടറിയായിരുന്ന വ്യക്തിയെക്കുറിച്ചും രണ്ടു വര്‍ഷമായി ഐടി ഫെലോ ആയിരുന്ന വ്യക്തിയെക്കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല എന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."