പ്രവാചക നിന്ദ; മലയാളിയെ ബഹ്റൈനില്‍ അറസ്റ്റ് ചെയ്തു
മനാമ: പ്രവാചകന് മുഹമ്മദ് നബി(സ)യെ കുറിച്ച് സോഷ്യല്‍ മീഡിയവഴി കുപ്രചാരണം നടത്തിയ മലയാളിയെ ബഹ്റൈന്‍ പൊലിസ് അറസ്റ്റ് ചെയ്തു. വീട്ട് ഡ്രൈവറായി ജോലിചെയ്യുന്ന തിരുവല്ല സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. പ്രതിയുടെ പേര് വിവരങ്ങള്‍ പൊലിസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വാട്സ് ആപ്പിലൂടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാചകനെക്കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങളടങ്ങിയ സ്ക്രീന്‍ ഷോട്ടും വോയിസ് റെക്കോര്‍ഡുകളും പ്രതിയുടെ ഫോട്ടോ സഹിതം പ്രചരിച്ചിരുന്നു.
പ്രവാചകനെതിരേ സ്വന്തം ശബ്ദത്തിലുള്ള മോശമായ പരാമര്‍ശങ്ങളാണ് വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ചത്. കൂടാതെ ഇയാളുടെ ഫേസ്ബുക്ക് വാളിലും കമന്റ് ബോക്സിലും സമാനമായ പ്രതികരണങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇവയുടെ സ്ക്രീന്‍ ഷോര്‍ട്ടുകള്‍ സഹിതം ബഹ്റൈനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലാണ് പ്രതിയെ പിടികൂടി പൊലിസിന് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."