തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രതിസന്ധിയില്ല: അപവാദം പ്രചരിപ്പിക്കുന്നെന്ന് സൂപ്രണ്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിസന്ധികളില്ലെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്. കൊവിഡ് രോഗവ്യാപനം അമര്‍ച്ച ചെയ്യാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ നടത്തുന്ന അപവാദ പ്രചരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. രോഗികളെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തും വിധം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിസന്ധി എന്ന വ്യാജ പ്രചരണങ്ങള്‍ക്ക് മറുപടിയായി ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷര്‍മ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ മറ്റേത് ആരോഗ്യ പ്രവര്‍ത്തകരെയും പോലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടി വരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാര്‍ഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചികിത്സാ കാലയളവില്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്.
അതു കൊണ്ടു തന്നെ അത്രയും ദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടര്‍മാരും മറ്റും സ്വാഭാവികമായും ക്വാറന്റൈനില്‍ പോയിട്ടുണ്ട്. എന്നാല്‍ രോഗികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത തരത്തില്‍ പകരം സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."