വേനല്‍മഴയിലും കാറ്റിലും മലയോര മേഖലയില്‍ കൃഷിനാശം
മുക്കം: കഴിഞ്ഞദിവസമുണ്ടായ വേനല്‍മഴയിലും കാറ്റിലും മലയോര മേഖലയില്‍ ഉണ്ടായത് വന്‍തോതിലുള്ള കൃഷിനാശം. നിരവധി കര്‍ഷകരുടെ വാഴ അടക്കമുള്ള കാര്‍ഷികവിളകള്‍ നിലംപൊത്തി. പ്രളയത്തില്‍ ഏറെ നാശനഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് ഇത് വീണ്ടും പ്രഹരമായി.
കാരശ്ശേരി പഞ്ചായത്തിലെ കളരിക്കണ്ടി തോട്ടത്തില്‍ രവീന്ദ്രന്റെ അഞ്ഞൂറോളം വാഴകള്‍ നശിച്ചു. മുന്‍പും ഇത്തരത്തില്‍ ഇന്‍ഷ്വര്‍ ചെയ്ത അഞ്ഞൂറോളം വാഴകള്‍ നശിച്ചിരുന്നെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ പ്രളയത്തിലും ഇദ്ദേഹത്തിന്റെ നിരവധി വാഴകളും കപ്പയും ഉള്‍പ്പെടെ നശിച്ചിരുന്നു. ഇതോടെ നിരവധി ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ വാങ്ങിയ പണം തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ കര്ഷകന്. അഞ്ച് ഏക്കറോളം ഭൂമി പാട്ടത്തിനെടുത്താണ് രവീന്ദ്രന് കൃഷി ചെയ്യുന്നത്. ഏഴ് മാസത്തോളം വളര്‍ച്ചയെത്തിയ കുലച്ച വാഴകളാണ് കാറ്റിലും മഴയിലും നശിച്ചത്. നഷ്ടപരിഹാരം ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."