HOME
DETAILS
MAL
അക്രമ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരേ വിധിയെഴുതുക: സി. മോയിന്‍കുട്ടി
backup
April 11 2019 | 05:04 AM
കൊടുവള്ളി: വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിനും സി.പി.എം ന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെയമുള്ള വിധിയെഴുത്തായി ലോക്സഭ തെരഞ്ഞെടുപ്പ് മാറ്റണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ കൊടുവള്ളി മണ്ഡലത്തിലെ രണ്ടാംഘട്ട പ്രചാരണം കത്തറമ്മല്‍ അങ്ങാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. പഞ്ചായത്ത് ചെയര്മാന് എം.എ ഗഫൂര്‍ അധ്യക്ഷനായി. എം.എ റസാഖ്, വി.എം ഉമ്മര്‍ , സി.ടി ഭരതന്, ഹബീബ് തമ്പി, പി.എം നിയാസ്, പി.ഡി അബ്ദുറഹിമാന് കുട്ടി, ടി.കെ മുഹമ്മദ്, നാസര്‍ എസ്റ്റേറ്റ് മൂക്ക്, എം.എം വിജയകുമാര്‍, എന്‍.സി ഉസയി, ടി.കെ പി അബൂബക്കര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."