മഹല്ല് സംവിധാനത്തിന്റെ ശാസ്ത്രീയത ഉറപ്പ് വരുത്തണം: അബ്ദുസമദ് പൂക്കോട്ടൂര്‍
എളേറ്റില്‍: സമുദായത്തിന്റെ പുരോഗതിയുടെ പ്രഭവ കേന്ദ്രമായ മഹല്ലുകള്‍ കാലോചിതമായി ചിട്ടപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. കിഴക്കോത്ത് പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷന് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരിന്നു അദ്ദേഹം. ചിട്ടയായ പ്രവര്‍ത്തനത്തിന് ഉലമ ഉമറാ പ്രവര്‍ത്തനം കൂടുതല്‍ ശക്തി പ്പെടുത്തേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടി സയ്യിദ് അലവിക്കോയ തങ്ങള്‍ കാടാമ്പുഴ ഉദ്ഘാടനം ചെയ്തു. പി.കെ മൊയ്തീന് ഹാജി അധ്യക്ഷനായി. വി.എം ഉമ്മര്‍, മുതുവാട്ടുശ്ശേരി മുഹമ്മദ്, എന്‍.സി ഉസയിന്, എം.എ ഗഫൂര്‍, ഇസ്മാഈല്‍ ഫൈസി, എന്‍.വി ആലി കുട്ടി ഹാജി, നാസര്‍ ഹാജി ചളിക്കോട്, കെ.കെ എച്ച് അബ്ദുറഹിമാന് കുട്ടി, കെ. അബ്ദുറസാഖ് മുസ്ലിയാര്, മുസ്തഫ ഹുദവി, പി.സി സലാം, ഖാദര്‍ ആവിലോറ, മങ്ങലങ്ങാട്ട് മുഹമ്മദ്, എ.കെ ബാപ്പു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."