സഊദിയിൽ ഇന്ന് 3,517 രോഗ മുക്തി, 39 മരണം, 2,504 പുതിയ രോഗികൾ, ഏറ്റവും കൂടുതൽ റിയാദിൽ
റിയാദ്: ആശ്വാസമേകി സഊദിയിൽ പുതിയ രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണം തുടരുന്നു. ഏറെ ആശ്വാസം നൽകുന്ന റിപ്പോർട്ടുകളാണ് ഇന്നും പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിൽ ഇന്നും വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,517 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 39 രോഗികൾ മരണപ്പെടുകയും 2,504 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, നിലവിൽ 2,180 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. നിലവിൽ 50,699 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 51,751 രോഗികളായിരുന്നു ചികിത്സയിൽ ഉണ്ടായിരുന്നത്. ഇന്ന് റിയാദിലാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. റിയാദ് 178, ജിദ്ദ 177, ഹുഫൂഫ് 163, മക്ക 144, മുബറസ് 125, ത്വായിഫ് 118, ഹഫർ അൽ ബാത്വിൻ 102, ദമാം 101 എന്നിങ്ങനെയാണ് കൂടുതൽ വൈറസ് ബാധ കണ്ടെത്തിയത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,486 ആയും വൈറസ് ബാധിതർ 250,920 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 3,517 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 197,735 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."