HOME
DETAILS
MAL
റോഡ് റോളര്‍ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്‍ക്ക് പരുക്ക്
backup
April 11 2019 | 05:04 AM
മുക്കം: റോഡ് റോളര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. മുക്കം നഗരസഭയിലെ താഴെ കോട്ടമ്മല്‍- കോഴിശ്ശേരി റോഡ് പ്രവൃത്തിക്കായി പോകുകയായിരുന്ന റോഡ് റോളറാണ് താഴെ കോട്ടമ്മല്‍- ചേനംതൊടിക റോഡിലെ മൂത്താന്‍കുന്ന് ഇറക്കത്തില്‍ വച്ച് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ തലക്കുളത്തൂര്‍ പുറക്കാട്ടിരി ബൈജുവിനെ നിസാര പരുക്കുകളോടെ മണാശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് റോഡില്‍ ആളുകളും വാഹനങ്ങളും ഇല്ലാതിരുന്നത് കൂടുതല്‍ അപകടമൊഴിവാക്കി. താഴെകോട്ടമ്മല്‍- ചേനാംതൊടിക റോഡിന്റെ മൂത്താന്‍കുന്ന് ഭാഗത്തുള്ള പാര്‍ശ്വഭിത്തിയും തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."