പുതുപ്പാടി ഭൂപ്രശ്നം: വാസാവകാശ സംരക്ഷണ കണ്വന്ഷന് നാളെ
താമരശ്ശേരി: പുതുപ്പാടിയിലെ നാലായിരത്തോളം വരുന്ന കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടസപ്പെട്ടത് കാരണം പ്രദേശത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിയ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നാളെ വെകിട്ട് നാലിന് കാക്കവയല്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്ഹാളില്‍ വാസാവകാശ സംരക്ഷണ കണ്വന്ഷന് നടത്തും.
താമരശ്ശേരി താലൂക്ക് പുതുപ്പാടി വില്ലേജില്‍ 50 വര്‍ഷമായി ഭൂമി വാങ്ങി ആധാരം രജിസ്റ്റര്‍ ചെയ്തും പട്ടയം സമ്പാദിച്ചും നികുതിയടച്ചും സ്ഥിരതാമസമുള്ള നാലായിരത്തോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയമാണ് തടസപ്പെട്ടിരിക്കുന്നത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കണ്വന്ഷന് നടത്തുന്നത്. ചികിത്സാ ആവശ്യത്തിനും വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കും തങ്ങളുടെ ഭൂമി വില്‍ക്കാനാവാതെ ബുദ്ധിമുട്ടിലാണ്. ബാങ്ക് ലോണ്‍ തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണി നേരിടുന്നവരുമുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ലോണെടുക്കാനും സാധിക്കുന്നില്ലെന്നും ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് സി.ടി ടോം, ജില്ലാ സെക്രട്ടറി ഉസ്മാന് ചാത്തംചിറ, മേഖലാ പ്രസിഡന്റ് ടി.കെ ആസാദ്, സംസ്ഥാന കമ്മിറ്റി അംഗം ബാബു പീറ്റര്‍, മേഖലാ സെക്രട്ടറി കെ.സി മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം പി.ടി.സി ഗഫൂര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."