അരുണാചല്‍ മുഖ്യമന്ത്രിയായി പെമ ഖണ്ഡു ചുമതലയേറ്റു
ഇറ്റാനഗര്‍: രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു ചുമതലയേറ്റു. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയായിരുന്ന നബാം തുകിയെ രാജിവയ്പ്പിച്ച് പെമയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. മുന്‍ മുഖ്യമന്ത്രി ദോര്‍ജീ ഖണ്ഡുവിന്റെ മകനായ ഈ 36 കാരന്‍ 2014 ല്‍ ടൂറിസം, ജല മന്ത്രിയായും സേവനം ചെയ്തിട്ടുണ്ട്.
തുകി മുഖ്യമന്ത്രിയായിരിക്കവേ പെമയടക്കമുള്ള 30 എം.എല്‍.എമാരാണ് വിമത പ്രവര്‍ത്തനം നടത്തിയത്. ഇതേത്തുടര്‍ന്ന് വിമത എം.എല്‍.എമാരെയും പ്രതിപക്ഷ എം.എല്‍.എമാരെയും ചേര്‍ത്ത് ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും കലിഖോ പുലിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു.
ഈ നടപടി സുപ്രിം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും തുകി മുഖ്യമന്ത്രിയാവുന്നത്. അധിക എം.എല്‍.എമാരും വിമതപക്ഷത്തായതിനാല്‍ തുകിയ്ക്ക് വിശ്വാസവോട്ട് നേരിടേണ്ടി വന്നു. ഇതില്‍ അതിജയിക്കാനാവില്ലെന്നു കണ്ടാണ് വിമതപക്ഷത്തിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."