കെ. മുരളീധരന് പേരാമ്പ്രയില്‍
പേരാമ്പ്ര: വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് പേരാമ്പ്ര മണ്ഡലത്തില്‍ രണ്ടാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി.
തുറയൂരിലായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് കല്ലുംപുറം, കീഴരിയൂര്‍ പഞ്ചായത്തിലെ കോരപ്ര, നമ്പ്രത്തുകര, മഠത്തില്‍ താഴെ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പിന്നീട് അരിക്കുളം പഞ്ചായത്തിലെത്തി. ഉച്ചയ്ക്ക് ശേഷമായിരുന്നു മേപ്പയ്യൂര്‍ പഞ്ചായത്തിലെ പര്യടനം. മുയിപ്പോത്ത്, ചെറുവണ്ണൂര്‍, ആവള എന്നിവിടങ്ങളിലും ഉജ്ജ്വല സ്വീകരണം. പൂഴിത്തോട്ട്, മുതുകാട്ടില്‍, ചക്കിട്ടപാറ, ആശാരിക്കണ്ടി, മരുതേരി, കനാല്‍മുക്ക് എന്നിവിടങ്ങളിലും പര്യടനം നടത്തി ചേനോളി കനാല്‍മുക്കില്‍ സമാപനം. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ. ബാലനാരായണന്‍, എസ്.പി കുഞ്ഞമ്മദ്, എസ്.കെ അസൈനാര്‍, പി.ജെ തോമസ്, സത്യന് കടിയങ്ങാട്, ഇ. അശോകന്, മുനീര്‍ എരവത്ത്, സി.പി.എ അസീസ്, റഷീദ് വെങ്ങളം, പി.പി രാമകൃഷ്ണന്, രാജന് മരുതേരി, കെ.പി വേണുഗോപാലന്‍, പി.കെ രാഗേഷ്, രാജേഷ് കീഴരിയൂര്‍, ഇ.വി രാമചന്ദ്രന്, ടി.കെ ഇബ്രാഹിം, എം.കെ അബ്ദുറഹ്മാന്, വി.ബി രാജേഷ്, കെ.എ ജോസ്കുട്ടി, മൂസ കോത്തമ്പ്ര, വി. ആലിസ് മാത്യു, കെ. മറിയം, കെ.എം ദേവി, പി.സി കാര്‍ത്യായനി, കെ. ജാനു, സൈറാബാനു, കെ. മധുകൃഷ്ണന്, പി.എം പ്രകാശന്, പുതുക്കുടി അബ്ദുറഹ്മാന്, മനോജ് ആവള, ഇ.പി മുഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."