ഷിംന അബ്ദുൾ മജീദിന് യാത്രയയപ്പ് നൽകി
റിയാദ്: രണ്ടു പതിറ്റാണ്ടിലധികം നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലേക്കു മടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകയും കെ എം സി സി വനിതാ വിംഗ് സെക്രട്ടറിയുമായ ഷിംന അബ്ദുല്‍ മജീദിന് വനിതാ വിംഗ് യാത്രയയപ്പ് നല്‍കി. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
മൂന്ന് വര്‍ഷമായി കെഎംസിസി വനിതവിംഗ് സെക്രട്ടറിയാണ്. റിയാദിലെ പാചക വേദികളില്‍ മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായും സജീവമായിരുന്ന ഷിംനയുടെ കേക്ക് നിർമ്മാണ വൈദഗ്ദ്യം ഏറെ ശ്രദ്ദേയമാണ്. പ്രവാസി കുടുംബിനികൾക്കിടയിൽ പരിചിതയായ ഷിംന ഈ രംഗത്ത് അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
നിരവധി പേർക്ക് കേക്ക് നിർമ്മാണ പരിശീലനം നൽകിയിട്ടുള്ള ഷിംന കേക്ക് നിർമ്മാണ പരിശീലന രംഗത്ത് കൂടുതൽ സജീവമായ ഇടപ്പെടലുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും എഞ്ചിനീയറുമായ പി.സി അബ്ദുൽ മജീദിന്റെഭാര്യയാണ്. റിയാദ് മോഡേൺ മിഡിൽ ഈസ്റ്റ് ഇന്റർ നാഷണൽ സ്ക്കൂൾ വിദ്യാർഥികളായ ആയിശ അബ്ദുൾ മജീദ് ,മുഹമ്മദ് സ്വാലിഹ് അബ്ദുൾ മജീദ് എന്നിവർ മക്കളാണ്.
ഷിംന അബ്ദുല്‍ മജീദിനുള്ള വനിത ഉപഹാരം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ സമ്മാനിച്ചു. നാസർ മാങ്കാവ്, അബ്ദുൾ മജീദ്, മുഹമ്മദ് കളപ്പാറ, മാമു മുഹമ്മദ് കണ്ണൂർ, വനിതാ കെ.എം.സി.സി ഭാരവാഹികളായ ഹസ്ബിന നാസർ, താഹിറ മാമുക്കോയ, ഷഹർബാൻ മുനീർ, നജ്മ ഹാഷിം, ഫസ്ന ഷാഹിദ് എന്നിവർ പ്രസംഗിച്ചു. ഷിംന അബ്ദുൾ മജീദ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ട്രഷറർ നുസൈബ മാമു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."