പാര്‍ലമെന്റിന് സുരക്ഷയൊരുക്കാന്‍ 'സ്വര്‍ണ മൂക്കുള്ള' ശ്വാനന്മാര്
വര്‍ഷകാല സമ്മേളനം നാളെ തുടങ്ങാനിരിക്കേ പാര്‍ലമെന്റിന് സുരക്ഷയൊരുക്കേണ്ട കാര്യത്തില്‍ ശക്തമായ മുന്നൊരുക്കമാണ് ആഭ്യന്തര മന്ത്രാലയം ഒരുക്കുന്നത്. ഓപ്പറേഷന് ഗോള്‍ഡന്‍ നോസ് എന്ന് പേരിട്ട് പ്രത്യേക സുരക്ഷയൊരുക്കാന്‍ തന്നെയാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഇനിയൊരു 2001 കൂടി ആവര്‍ത്തിക്കാതിരിക്കാന്‍ മള്‍ട്ടിപ്പിള്‍ റിങ് സുരക്ഷയാണ് ഒരുക്കുന്നത്.
മനുഷ്യരെ മാത്രം ഉപയോഗിച്ച് എത്ര സുരക്ഷയൊരുക്കിയിട്ടും കാര്യമില്ലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ ശക്തരായ ശ്വാനന്മാരെ പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല ഏല്‍പ്പിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഗോള്‍ഡന്‍ നോസ് (സ്വര്‍ണ മൂക്ക്) എന്നു പേരിട്ടിരിക്കുന്ന ശ്വാനന്മാരെയാണ് ഇതിനായി നിയോഗിക്കുന്നത്.
നല്ല പരിശീലനം ലഭിച്ച ഈ ശ്വാനന്മാര് സ്ഫോടക വസ്തുക്കളെന്തും പെട്ടെന്ന് മണത്തു കണ്ടുപിടിക്കും. ലോകത്തു തന്നെ ഏറ്റവും നല്ല പരിശീലനം ലഭിക്കുന്ന ഇനം നായ്ക്കളാണ് ഗോള്‍ഡന്‍ നോസ്. യു.എസ് പ്രസിഡന്റുമാര്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ സുരക്ഷയൊരുക്കാന്‍ നിയോഗിക്കാറുള്ളത് ഇവയെത്തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."