ശക്തമായ പ്രതിപക്ഷമാകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്: സുധാകര്‍ റെഡ്ഡി
കോഴിക്കോട്: രാജ്യത്തെ ശക്തമായ പ്രതിപക്ഷമാകാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. കോഴിക്കോട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി മത്സരിക്കുന്നത് അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ്. കോണ്‍ഗ്രസ് അധികാരം ലഭിക്കാനും. എന്നാല്‍ ഇടതുപക്ഷം ശ്രമിക്കുന്നത് മികച്ച പ്രതിപക്ഷമായിരിക്കാനാണ്. ജനാധിപത്യത്തില്‍ പ്രതിപക്ഷം നിര്‍ണായകമാണ്. ഇടതുപക്ഷത്തിന് എന്തിന് വോട്ട് ചെയ്യണം എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. മികച്ച പ്രതിപക്ഷമുണ്ടെങ്കില്‍ രാജ്യത്ത് നടക്കുന്ന അനീതികള്‍ക്കെതിരേ ശക്തമായി പ്രതികരിക്കാം. എന്നാല്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. അവര്‍ക്ക് മൃതു ഹിന്ദുത്വ സമീപനമാണ്. കോണ്‍ഗ്രസ് മതേതരത്വത്തെ എതിര്‍ക്കുന്നു. ബി.ജെ.പിയുടെ നയങ്ങളെ കോണ്‍സ് പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ നാസര്‍ സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം. മോഹനന് അധ്യക്ഷനായി. മനയത്ത് ചന്ദ്രന്, സി.എന്‍ ചന്ദ്രന്, ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് അഡ്വ. പി.എ മുഹമ്മദ് റിയാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."