HOME
DETAILS

വൈദികര്‍ ആത്മപരിശോധന നടത്തണം: കാതോലിക്കാ ബാവ

  
backup
July 13 2018 | 01:07 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%a8%e0%b4%9f

കോട്ടയം: ആത്മീയദൗത്യ നിര്‍വഹണത്തില്‍ ഒരുതരത്തിലുള്ള വീഴ്ചയും വരാതിരിക്കാന്‍ വൈദികര്‍ അതീവശ്രദ്ധ ചെലുത്തണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ഇതിന് നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ 109-ാമത് ശ്രാദ്ധപെരുന്നാളില്‍ കോട്ടയം പഴയ സെമിനാരി ചാപ്പലില്‍ മുഖ്യസന്ദേശത്തിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
മനുഷ്യശരീരത്തില്‍ രക്തശുദ്ധീകരണം നടത്തുന്ന ഹൃദയം പോലെയാണ് സഭാ ഗാത്രത്തില്‍ വൈദിക സെമിനാരി. വൈദിക ശുശ്രൂഷയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അക്കാദമിക് മികവിനൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്.
ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ മാതൃകാപരമായ ഉത്തമജീവിതം നയിക്കുകയാണ് അവയെ അതിജീവിക്കാനുളള മാര്‍ഗം.
വൈദിക വിദ്യാര്‍ഥികളും വൈദികരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം.
വൈദികവൃത്തി ശുശ്രൂഷയാണ് എന്ന് തിരിച്ചറിയണം. കഷ്ടപ്പെടാനുളള അവസരമാണത്.
ദൈവസമക്ഷവും സമൂഹത്തിന് മുന്‍പിലും ക്രൈസ്തവ സാക്ഷ്യം ബോധ്യമാക്കണം. സഭയുടെ ശോഭ നിലനിര്‍ത്തേണ്ടതും പൊതുസമൂഹത്തെ നയിക്കേണ്ടതും വൈദികരാണന്നും അദേഹം പറഞ്ഞു.
കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവരുടെ സഹകാര്‍മിക ത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും വാഴ്‌വും നടന്നു.
ഗീവര്‍ഗീസ് മാര്‍ കുറിലോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രിയോസ്, പ്രിന്‍സിപ്പല്‍ ഫാ. (ഡോ.) ഒ. തോമസ്, സെമിനാരി മാനേജര്‍ സഖറിയാ റമ്പാന്‍ പ്രസംഗിച്ചു.
പുതിയ സെമിനാരി മാനേജരായി തോമസ് എബ്രഹാം കോറെപ്പിസ്‌ക്കോപ്പ 15ന് ചുമതലയേല്‍ക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago