ഹിമ്മത് പഠന റിപ്പോർട്ട് വിജയികളെ പ്രഖ്യാപിച്ചു
ദമാം: പ്രവാസ ലോകത്തെ വിദ്യാർത്ഥികളുടെ അക്കാദമിക് മികവിന്റെ വഴികളിൽ ക്രിയാത്മക ഇടപെടലുകളും ഉന്നത വിദ്യാഭ്യാസ ശാക്തീകരണ വിചാരങ്ങളും, പരിശീലന പരിപാടികളും ലക്ഷ്യവെച്ചു സമസ്‌ത ഇസ്‌ലാമിക് സെന്റർ ദമാം സെൻട്രൽ കമ്മിറ്റിയുടെ വിദ്യാഭ്യാസ- വിഭവ ശേഷി വിംഗ് ട്രെൻഡ്ന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഹിമ്മത് ( Higher education movement for motivation activities) വിദ്യാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അന്വേഷണാത്മക പഠന റിപ്പോർട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു.
സദാ ഫാത്തിമ റഷീദ് ഒന്നാം സ്ഥാനവും, സാലിമ എ റഹ്മാൻ രണ്ടാം സ്ഥാനവും സാറ സജ അറക്കൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യുസൈറ അമീർ അലി നാലാം സ്ഥാനവും റിദാ മുഹമ്മദ് ഇല്ല്യസ് അഞ്ചാം സ്ഥാനവും നേടിയതായി ഭാരവാഹികൾ അറിയിച്ചു. "സമീപകാലങ്ങളിൽ സിവിൽ സർവ്വീസ് കരസ്ഥമാക്കിയ വ്യക്തികളുടെ ജീവിതം, പഠനം, ത്യാഗം, കൈവരിച്ച നേട്ടം" തുടങ്ങിയവയെ കുറിച്ചുള്ള അന്വേഷണവും പഠനവും എന്ന വിഷയത്തിലായിരുന്നു മത്സരം നടന്നത്.
ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുനടന്ന അവലോകന വെബിനാറിൽ ഡോ:ആഷിക് കളത്തിൽ ഉദ്ഘാടനം ചെയ്‌തു. ഹിമ്മത് മെൻഡർ ബാസിത് പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. അക്കാദമിക് രചനയുടെ അടിസ്ഥാനങ്ങൾ എന്ന വിഷയത്തിൽ ഡോ: മുഹമ്മദ് ശരീഫ് നിസാമി തിരുവനന്തപുരം പഠന ക്ലാസ് അവതരിപ്പിച്ചു. വായനയുടെ ആസ്വാദനത്തിൽ ആനന്ദം കണ്ടത്തി അകന്നു പോകുന്ന വായന തിരിച്ചു പിടിക്കാൻ വർത്തമാന വിദ്യാർത്ഥി പാകപ്പെടാനും, ഉന്നതങ്ങളിൽ ഉയർന്ന് പറക്കാൻ പരന്ന വായന ഏറെ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. Sic സെക്രട്ടറീ മഹീൻ വിഴിഞ്ഞം ഫല പ്രഖ്യാപനവും ഹിമ്മത് പ്രോഗ്രാം കൺട്രോളർ മുജീബ് കൊളത്തൂർ അവലോകനവും നടത്തി. അബ്ദുൽ റഹ്മാൻ പൂനൂർ, സവാദ് ഫൈസി വർക്കല, മൊയ്തീൻ പട്ടാമ്പി എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."