ചട്ടലംഘനം: കെ.ടി ജലീലിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി ബെന്നി ബെഹനാന്‍
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവും എം.പിയുമായ ബെന്നി ബെഹനാന്‍. യു.എ.ഇ കോണ്‍സുലേറ്റ് ജനറലുമായി അനൗദ്യോഗിക സംഭാഷണം നടത്തിയത് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേറ്ററി ആക്ട് പ്രകാരം (ഫെറ) ലംഘിച്ചിച്ചെന്ന് ആരോപിച്ചാണ് പരാതി.
ഫെറ നിയമത്തിന്റെ ലംഘനങ്ങള്‍ മന്ത്രി തന്നെ പുറത്തു വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ പറയുന്നു. മന്ത്രിയെ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെന്നും ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.
ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമ നിര്‍മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് വിലക്കുന്നുണ്ട്. യു.എ.ഇ കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നത് നിയമപ്രകാരം തെറ്റാണ്. കെ.ടി ജലീലിന്റെ നടപടി പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായ പ്രകാരം തെറ്റാണെന്നും പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷം തടവോ പിഴയോ ലഭിക്കേണ്ട അല്ലെങ്കില്‍ രണ്ടും കൂടെയോ ലഭിക്കാവുന്ന കുറ്റമാണെന്നാണ് ബെന്നി ബെഹനാന്‍ ആവശ്യപ്പെടുന്നത്. നിയമത്തിലെ 43ാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം. അതുകൊണ്ട് മന്ത്രിക്കെതിരെ അടിയന്തരമായി അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."