HOME
DETAILS

ഹജ്ജ് 2020: മക്കയിലെ മസ്‌ജിദുൽ ഹറം ഒരുക്കങ്ങൾ തകൃതിയിൽ; മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും പ്രവേശന വിലക്ക് നിലവിൽ വന്നു  

  
backup
July 19 2020 | 16:07 PM

hajj-2020-preparetins-goin-on-july-19

      മക്ക: ചുരുങ്ങിയ തീർത്ഥാടകരുമായി ആരംഭിക്കാനിരിക്കുന്ന ഹജ്ജിനു മുന്നോടിയായി വിശുദ്ധ മക്കയിലെ മസ്‌ജിദുൽ ഹറാം ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. തീർത്ഥാടനത്തിനായി എത്തിച്ചേരുന്ന വിശ്വാസികൾ സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പ് വരുത്താനായി പള്ളിയുടെ മുറ്റങ്ങളിൽ വ്യാപകമായി അകലം പാലിച്ചുള്ള സ്റ്റിക്കറുകൾ പതിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റിക്കർ പതിക്കുന്നതിലൂടെ നമസ്ക്കാരത്തിനായി നിൽക്കുന്ന സമയത്ത് ഓരോ വ്യക്തിയും തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സാധിക്കും. ഈ വർഷം പങ്കെടുക്കുന്ന പതിനായിരം തീർത്ഥാടകരിൽ ഏഴായിരം തീർത്ഥാടകരും സഊദിക്കകത്തെ വിദേശികളും മുവ്വായിരം തീർത്ഥാടകർ സഊദി പൗരന്മാരുമായിരിക്കും. ഇവരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസാന ഘട്ട നടപടികൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പൂർത്തിയാക്കി വരികയാണ്. ഇന്നലെ മുതൽ മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കുമുള്ള പ്രവേശനത്തിനും വിലക്ക് നിലവിൽ വന്നിട്ടുണ്ട്.

     ഹജ്ജിനു അനുമതി പത്രമുള്ളവർക്ക് മാത്രമാണ് ഇനി മുതൽ ഹജ്ജ് കഴിയും വരെ ഇവിടങ്ങളിലേക്ക് പ്രവേശനമുള്ളൂ. ലംഘിക്കുന്നവർക്ക് ആദ്യ തവണ പതിനായിരം റിയാലും പിന്നീട് ഇരട്ടിയുമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഹജ്ജിന്റെ ഭാഗമായി നടക്കുന്ന അറഫ ദിനത്തിലെ പ്രഭാഷണം അഞ്ചു ഭാഷകളിൽ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുമെന്നു അധികൃതർ അറിയിച്ചു. അറബിയിൽ നടക്കുന്ന ഖുതുബ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യൻ, ഉറുദു, പേർഷ്യൻ എന്നീ ഭാഷകളിലായിരിക്കും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുകയെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് അറിയിച്ചു. സ്‍മാർട്ട് ഫോണുകളിലും ഹറം കാര്യാലയ വകുപ്പ് വെബ്സൈറ്റിലുമായിരിക്കും തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കുക. ദുൽഹിജ്ജ ഒൻപതിന് നടക്കുന്ന അറഫ സംഗമത്തിന് വിശ്വാസികളെ അറഫാത്തിൽ സ്വീകരിക്കുന്നതിനും തീർത്ഥാടകർ സ്വീകരിക്കേണ്ട പ്രത്യേക നടപടികളും ഉൾകൊള്ളുന്ന കാര്യങ്ങൾ അറഫാത്തിലും മറ്റു പുണ്യ സ്ഥലങ്ങളിലും നടന്നു വരികയാണ്. 

     ഹാജിമാർക്ക് ബലി നൽകാനായുള്ള മൃഗങ്ങളുടെ പരിശോധന കർശനമായാണ് നടക്കുന്നത്. സഊദിക്കകത്ത് എത്തിക്കുന്നതിന് മുമ്പ് തന്നെ പൂർണ്ണമായ ആരോഗ്യ പരിശോധന നടത്തിയിട്ടുണ്ടന്നും ജിദ്ദയിൽ എത്തിച്ച ഇവയെ ക്വറന്റൈനിൽ കഴിച്ചതിനു ശേഷം വീണ്ടും പരിശോധന നടത്തിയാണ് ബലിക്കായി എത്തിക്കുക. ജിദ്ദ തുറമുഖം വഴി എത്തിക്കുന്ന മൃഗങ്ങളെ ഇവിടെ തന്നെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങൾ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. മൃഗങ്ങളെ ബലികർമ്മങ്ങൾക്ക് ശേഷം ആന്തരികാവയവങ്ങൾ വീണ്ടും പരിശോധിച്ച്‌ ഉറപ്പു വരുത്തിയ ശേഷമാണു വിതരണം ചെയ്യുന്നതിനായുള്ള മറ്റു കാര്യങ്ങൾക്കായി മാറ്റുകയെന്നും അധികൃതർ അറിയിച്ചു.

      രാജ്യത്ത് ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്. ദുൽഖഅദ് 29 നു അഥവാ ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം ദുൽ ഹിജ്ജ മാസപ്പിറവി നിരീക്ഷിക്കാനാണ് രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്‍തത്. മാസപ്പിറവി ദർശിക്കുന്നവർ അടുത്തുള്ള കോടതിയിൽ സാക്ഷ്യപ്പെടുത്തുകയോ കോടതിയെ അറിയിക്കാൻ സഹായിക്കുന്ന മറ്റു വകുപ്പുകളെ സമീപിക്കുകയോ വേണമെന്നും തങ്ങളുടെ സാക്ഷ്യം രേഖപ്പെടുത്തണമെന്നും അറിയിപ്പിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  7 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  9 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago