പ്രവര്‍ത്തനം ശക്തമാക്കി ഇടതുപക്ഷം; മുഖ്യമന്ത്രി ഇന്ന് വയനാട്ടില്‍
കല്‍പ്പറ്റ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി.പി സുനീറിന്റെ പ്രചാരണ പ്രവര്‍ത്തനം മണ്ഡലത്തില്‍ മൂന്ന് ഘട്ടം പൂര്‍ത്തിയാക്കി.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ഇതിനകം സ്ഥാനാര്‍ഥി നേരിട്ട് നാല് ലക്ഷത്തിലധികം വോട്ടര്‍മാരെ ബന്ധപ്പെടുകയുണ്ടായി. എല്‍.ഡി.എഫ് സ്‌ക്വാഡുകള്‍ മൂന്ന് ഘട്ടം ഭവന സന്ദര്‍ശനവും പൂര്‍ത്തിയാക്കി. ഇന്നത്തെ ദേശീയ-സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏറ്റവും പ്രസക്തമായ വിഷയങ്ങളാണ് എല്‍.ഡി.എഫ് വയനാട്ടിലും പ്രചാരണ വിഷയമാക്കുന്നത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ച അതില്‍ പ്രധാനമാണ്. വയനാട്ടിലെ ഉള്‍പ്പെടെയുള്ള കൃഷിക്കാരെ തീരാദുരിതത്തിലാക്കിയ കാര്‍ഷിക-സാമ്പത്തിക നയങ്ങളുടെ അഖിലേന്ത്യാ തലത്തിലുള്ള ഏറ്റവും പ്രധാന ആസൂത്രകരില്‍ ഒരാളാണ് ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. ഈ നയങ്ങളാണ് നാലര ലക്ഷത്തിലധികം കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വരും ദിവസങ്ങളില്‍ നിരവധി ദേശീയ സംസ്ഥാന നേതാക്കള്‍ പി.പി സുനീറിനായി രംഗത്തെത്തും. സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ പരിപാടികളില്‍ ഇതിനകം പങ്കെടുത്തു.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന എല്‍.ഡി.എഫ് റാലി കാലത്ത് 10ന് കല്‍പ്പറ്റയില്‍ നടക്കും. എം.പി വീരേന്ദ്രകുമാര്‍ എം.പി, മന്ത്രിമാരായ കെ.കെ ശൈലജ ടീച്ചര്‍, വി.എസ് സുനില്‍ കുമാര്‍, എം.എം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരും സി.കെ ജാനു, സി.എം ശിവരാമന്‍, പി.കെ ബാബു, കാസിം ഇരിക്കൂര്‍, എന്‍.കെ മുഹമ്മദ് കുട്ടി, സണ്ണിമാത്യൂ, ബെഞ്ചമിന്‍ ഈശോ, കെ.എ ആന്റണി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."