മഞ്ചേരി- അരീക്കോട് റോഡിൽ കാവനൂരി യാത്രാ ദുരിതം
കാവനൂർ: മഞ്ചേരി-അരീകോട് റൂട്ടിലെ പ്രധാന കേന്ദ്രമായ കാവനൂർ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതും കുഴികൾ രൂപപ്പെട്ടതും വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു. മഴ പെയ്താൽ വെള്ളം ഒഴികിപ്പോക്കാനുള്ള സൗകര്യമില്ലാത്തതാണ് വെള്ളം കെട്ടി നിൽക്കാനുള്ള പ്രധാന കാരണം.
കാവനൂർ ചെരങ്ങാകുണ്ട് മുതൽ പന്ത്രണ്ടിൽ വരെയുള്ള ഭാഗത്ത് നിരവധി സ്ഥലത്ത് റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ചില സ്ഥലങ്ങളിൽ അഴുക്ക് ചാലില്ലാത്തതും അഴുക്കുചാലുള്ള ഭാഗങ്ങളിൽ മാലിന്യങ്ങൾ നിറഞ്ഞ് അടഞ്ഞ് കിടക്കുന്നതുമാണ് പ്രശ്നമാകുന്നത്.
കാവനൂർ ഗവ. ഹയർ സെക്കൻഡറിയിലേക്കും എളയൂർ എം.എ.ഒ കോളജിലേക്കും സ്കൂളുകളിലേക്കും വെണ്ണക്കോട്ട് എ.യു.പി സ്കൂളിലേക്കുമുള്ള നിരവധി കുട്ടികൾ ഈ റോഡിലൂടെയാണ് നടന്ന് പോകുന്നത്.
കാവനൂർ അമ്പലപ്പടിയിൽ വെള്ളം കെട്ടി നൽകുന്നത് കാരണം വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിക്കാതിരിക്കാൻ വിദ്യാർഥികളും കാൽനട യാത്രക്കാരും സമീപത്തെ തൊടിയിലേക്ക് ഓടി മാറേണ്ട ഗതികേടിലാണ്.
റോഡിൽ ഓടയില്ലാത്ത ഭാഗത്ത് ഓട നിർമിച്ചും ഓടയുള്ള ഭാഗങ്ങളിൽ മാലിന്യങ്ങൾ നീക്കം െചയ്്തും വെള്ളം ഒഴികിപ്പോകാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."