പുജിമോണ്ടിനെ നാടുകടത്താന്‍ ജര്‍മന്‍ കോടതിയുടെ അനുമതി
ബെര്‍ലിന്‍: കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പുജിമോണ്ടിനെ നാടുകടത്താന്‍ ജര്‍മന്‍ കോടതിയുടെ അനുമതി. ഷെല്‍സ്‌വിഗ്-ഹോള്‍സ്റ്റിന്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.
പൊതു ധനം ദുര്‍വിനിയോഗം നടത്തിയെന്ന കേസില്‍ മാത്രമേ നാടുകടത്താനാവുകയുള്ളൂവെന്നും വിമതന്‍ എന്ന ആരോപണത്തില്‍ അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കാനിവില്ലെന്നും കോടതി പറഞ്ഞു.
പുജിമോണ്ടിന്റെ നാടുകടത്തിലിന് ഷെല്‍സ്‌വിഗ്-ഹോള്‍സ്റ്റിന്‍ സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഉടന്‍ അനുമതി നല്‍കുമെന്ന് ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡി.പി.എ റിപ്പോര്‍ട്ട് ചെയ്തു.
കോടതിയുടെ ഉത്തരവ് തികഞ്ഞ പരാജയയമാണെന്ന് പുജിമോണ്ട് ട്വീറ്റ് ചെയ്തു. വിജയിക്കുന്നത് വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
ജര്‍മനിയില്‍ കഴിയുന്ന പുജമോണ്ടിനെ നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. സ്‌പെയിന്‍ പുറപ്പെടുവിച്ച വാറന്‍ഡിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷം പ്രദേശത്തിന്റെ നിയന്ത്രണം സ്‌പെയിന്‍ ഏറ്റെടുത്തതോടെ പുജിമോണ്ട് ഒക്ടോബറില്‍ ബെല്‍ജിയത്തിലേക്ക് പലായനം ചെയ്തിരുന്നു.
കാറ്റലോണിയയുടെ സ്വതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പൊതു ധനം ദുരപയോഗം നടത്തിയെന്ന പ്രധാന ആരോപണമാണ് സ്‌പെയിന്‍ പുജിമോണ്ടിനെതിരേ ഉന്നയിച്ചത്. കൂടാതെ രാജ്യത്തിനെതിരേ വിമത പ്രവര്‍ത്തനം നടത്തിയെന്നും ആരോപിച്ചിരുന്നു.
എന്നാല്‍ വിമത പ്രവര്‍ത്തനം നാടുകടത്താനുള്ള രാജ്യദ്രോഹ കുറ്റമായി വിലയിരുത്താനില്ലെന്ന വിധിയാണ് കോടതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."