കാവനൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം സി.എച്ച്.സിയാക്കണമെന്ന് ആവശ്യം
കാവനൂർ: പാവപ്പെട്ടവരായ നൂറ് കണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രമായ കാവനൂർ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തണമെന്ന ആവശ്യം ശക്തമാക്കുന്നു. പ്രദേശത്ത് മഞ്ഞപ്പിത്തവും പകർച്ചപ്പനിയും അടക്കമുള്ള രോഗങ്ങൾ പടർന്ന് പിടിക്കുമ്പോഴും സാധാരണക്കാരുടെ ആശ്രയമായ പി.എച്ച്.സിയോട് അധികൃതരുടെ അവഗണന തുടരുകയാണ്.
ഒരേക്കറിലധികം സ്ഥലവും കെട്ടിടങ്ങളുമുണ്ടെങ്കിലുംഡോക്
നിലവിൽ രണ്ട് ഡോക്ടർമാരുണ്ടെങ്കിലും ഒരാൾക്ക് മാസത്തിൽ ചുരുങ്ങിയത് എട്ട് ദിവസം ഫീൽഡിലും പുറമെ സ്പെഷൽ ക്യാംപുകളും സ്കൂളുകളടക്കമുള്ള സ്ഥാപനങ്ങളിലെ സന്ദർശനം കൂടി വരുമ്പോൾ ഫലത്തിൽ 400 പേർക്ക് ഒരു ഡോക്ടറെന്ന സ്ഥിതിയാണുള്ളത്
മഞ്ചേരി മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള ട്രെനിംഗ് ആശുപത്രിയായി കാവനൂർ പി.എച്ച്.സിയെ പരിഗണിക്കുന്നതിനാൽ മെഡിക്കൽ കോളജിലെ ഒന്നാം ബാച്ച് നാലാം വർഷത്തിലെത്തുന്നതു മുതൽ ട്രെനിംഗ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുമെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ.
* ഒ.പി കെട്ടിടം പുനർനിർമ്മാണം നടത്തണം
നിലവിലുള്ള ഒ.പി കെട്ടിടം കാലപ്പഴക്കം കാരണം ചോർന്നൊലിക്കാൻ തുടങ്ങിയിട്ടുണ്ട് കെട്ടിടത്തിലെ സൗകര്യങ്ങളും പരിമിതമാണ് രോഗികൾക്ക് ടോക്കൺ വാങ്ങി ഇരിക്കാനും അസൗകര്യമുണ്ട് അതിനാൽ പരിശോധന പുതിയ കെട്ടിടത്തിലേക്ക് മാറ്റി പഴയ കെട്ടിടം പുനർനിർമ്മിക്കണമെന്നാണ് ജീവനക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നത്
* പ്രധാന കവാടം മാറ്റി നിർമ്മിക്കണം
മഞ്ചേരി അരീകോട് സംസ്ഥാന പാതയോരത്തുള്ള ആശുപത്രി റോഡിൽ നിന്നും അൽപ്പം താഴ്ച്ചയിലായതു കാരണം മഴ പെയ്താൽ റോഡിലെ വെള്ളം ആശുപത്രി മുറ്റത്തും വരാന്തയിലൂടെയും ഒഴുകുന്നത് രോഗികൾക്കും ജീവനക്കാർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരമായി പ്രധാന കവാടം ആശുപത്രിയുടെ വലതു വശത്തുള്ള പഞ്ചായത്ത് റോഡിലൂടെയാക്കി പുനർനിർമിച്ചാൽ വെള്ളമൊഴുക്ക് തടയുന്നതോടൊപ്പം വാഹന പാർക്കിങ്ങിനും സൗകര്യമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."