സഭയില്‍ എം.എം മണിയെ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ വൈദ്യുതി മന്ത്രി എം.എം മണിയെ നിയമസഭയില്‍ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം. സഭയില്‍ മണിയോട് ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നാണ് തീരുമാനം.
മണിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ഇന്നും ബഹളം തുടരുന്നു. സഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.
മന്ത്രിസ്ഥാനത്തുനിന്ന് എം.എം. മണിയെ മാറ്റാതെ സര്‍ക്കാരുമായി സഹകരിക്കാനാവില്ലെന്ന് യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു.
അതേസമയം, മൂന്നാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സഭയില്‍ വി.ഡി.സതീശന് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി.
അതേസമയം എം.എം മണിയെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയ്ക്ക് കത്തയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."