HOME
DETAILS

തൊഴില്‍ പീഡനത്താല്‍ രാജിവച്ച ഉദ്യോഗസ്ഥന് നീതിനിഷേധം തുടരുന്നു 

  
backup
July 20 2020 | 01:07 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf
 
 
തൊടുപുഴ: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിനെതിരേ പ്രതികരിച്ചതിനെ തുടര്‍ന്ന് തൊഴില്‍പീഡനം മൂലം പൊതുമേഖലാ സ്ഥാപനത്തില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന് നീതിനിഷേധം തുടരുന്നു. 
കുറ്റിപ്പുറം മാല്‍കോടെക്‌സിലെ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടിയാണ് ഗുരുതര തൊഴില്‍ പീഡനത്തെ തുടര്‍ന്ന് 20 വര്‍ഷം സര്‍വിസ് ബാക്കി നില്‍കെ 2019 ജൂലൈ ഒന്നിന് രാജിവെച്ചത്. രാജിവെച്ച് ഒരു വര്‍ഷമായിട്ടും ഇതുവരെ ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പൂര്‍ണമായും നല്‍കിയിട്ടില്ല. കേരള ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഭാഗികമായി ചില ആനുകൂല്യങ്ങള്‍ ലഭിച്ചത്.
മന്ത്രി ബന്ധു കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ചട്ടം മറികടന്ന് നിയമിച്ചത് വന്‍ രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. 
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ മാല്‍കോടെക്‌സില്‍ നിന്നും എന്‍.ഒ.സി സഹിതം സഹീര്‍ കാലടിയും അപേക്ഷ നല്‍കിയിരുന്നു. 13 വര്‍ഷം പൊതുമേഖലയില്‍ പ്രവര്‍ത്തന പരിചയവും ഇരട്ട ബിരുദാനന്തര ബിരുദവും ഐ.ടി മേഖലയില്‍ പി.ജി ഡിപ്ലോമയും നല്ല സര്‍വിസ് റെക്കോര്‍ഡുമുള്ള ഉദ്യോഗസ്ഥനെ അവഗണിച്ച് മന്ത്രി ബന്ധുവിന് നിയമനം നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. നിയമനം നിഷേധിച്ച വിഷയത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സഹീര്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനായി. മന്ത്രിയുടെ ഓഫിസിന്റെ പിന്‍തുണയോടെ മാനേജിങ് ഡയറക്ടര്‍ തൊഴില്‍ പീഡനം തുടങ്ങുകയായിരുന്നുവെന്നാണ് സഹീറിന്റെ പരാതി.
 സ്ഥാപനത്തിലെ അഴിമതികള്‍ തെളിവ് സഹിതം ഗവര്‍ണര്‍, മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, രജിസ്ട്രാറായ ഹാന്റ്‌ലൂം ഡയറക്ടര്‍ എന്നിവര്‍ക്കും തൊഴില്‍ പീഡനം, ഭീഷണി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. വിഷയം നിയമസഭയില്‍ മുഖ്യമന്ത്രിയോട് ചോദ്യമായി പി.കെ അബ്ദുറബ് എം.എല്‍.എ ഉന്നയിച്ചപ്പോള്‍ കാടാമ്പുഴ പൊലിസ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. 
എന്നാല്‍ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുതാര്യമായ അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടുള്ള നിയമ പോരാട്ടം തുടരുകയാണ് ഇപ്പോള്‍ സഹീര്‍. കേരള ഹൈക്കോടതിയില്‍ റിട്ട് ഹരജി നിലവിലുണ്ട്.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈകാരികത ചൂഷണം ചെയ്യുന്നു; കുടുംബത്തിന്റെ പേരില്‍ ഫണ്ട് പിരിച്ചു; മനാഫിനെതിരെ അര്‍ജുന്റെ കുടുംബം

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago