ഫോര്‍ഡ് മസ്താങ് ഇന്ത്യന്‍ വിപണിയില്‍
ഫോര്‍ഡിന്റെ മസില് കാര്‍ എന്നറിയപ്പെടുന്ന മസ്താങ് ഇന്ത്യന്‍ വിപണിയിലെത്തി. 1965 ല്‍ പുറത്തിറങ്ങിയ മസ്താങ് ആറാം തലമുറയില്‍ പെട്ട വാഹനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. 65 ലക്ഷം രൂപയാണ് മസ്താങിന്റെ ഏകദേശ വില. ഓഡി ടിടി, പോര്‍ഷെ കേമാന്‍ എന്നിവയോട് മത്സരിക്കാനാണ് മസ്താങ് എത്തുന്നത്.
കഴിഞ്ഞ ഡല്‍ഹി മോട്ടോ എക്സ്പോയ്ക്ക് മുമ്പാകെ മസ്താങ് ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷനില് 5 ലിറ്റര്‍ വി 8 എഞ്ചിന് ഉള്ള മസ്താങ്ങിന്റെ കരുത്ത് 432 ബിഎച്ച്പിയും 542 എന്‍എം ടോര്‍ക്കുമാണ്.
8 എഞ്ചിനില്‍ ആറ് സ്പീഡ് ആട്ടോമാറ്റിക് ഗിയര്‍ബോക്സാണുള്ളത്. നോര്‍മല്‍, സ്പോര്‍ട്സ്+, ട്രാക്ക്, വെറ്റ് എന്നീ നാല് വ്യത്യസ്ഥ മോഡുകളില്‍ വാഹനം ഓടിക്കാനാവും.
അബ്സല്യൂട്ട് ബ്ളാക്, ഇന്ഗോട്ട് സില്‍വര്‍, ഓക്സ്ഫഡ് വൈറ്റ്, ട്രിപ്പിള്‍ യെല്ലോ ട്രൈകോട്ട്, മാഗ്നറ്റിക്, സിഗ്നേചര്‍ റേസ് റെഡ് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ മസ്താങ് ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."