HOME
DETAILS

പ്രസിഡന്റിന്റെ പ്രസ്താവന  നിരാകരിച്ച് ആരോഗ്യവകുപ്പ്

  
backup
July 20 2020 | 02:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be-2
 
 
തെഹ്‌റാന്‍: ഇറാനില്‍ രണ്ടര കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ പ്രസ്താവന സീറോളജി പരിശോധനയെ അടിസ്ഥാനമാക്കിയാണെന്നും നിലവിലെ രോഗവ്യാപനം അതുവച്ച് അളക്കാനാവില്ലെന്നും ഇറാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. 
ഔദ്യോഗക കണക്കനുസരിച്ച് ഇന്നലെ വരെ 2,73,788 പേര്‍ക്കാണ് ഇറാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 14,188 പേര്‍ മരിക്കുകയും ചെയ്തു. 
അതേസമയം രാജ്യത്ത് രണ്ടര കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചെന്നും ഇത് മൂന്നര കോടിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ശനിയാഴ്ച പ്രസിഡന്റ് റൂഹാനി പ്രസ്താവിച്ചത്.  
ലോകത്ത് ആകെ കൊവിഡ് ബാധിതര്‍ ഒന്നര കോടിയില്‍ താഴെയായിരിക്കെയാണിത്. ഇറാനില്‍ ആകെ ജനസംഖ്യ ഒന്‍പതു കോടിയില്‍ താഴെയാണ്. 
മന്തിസഭയിലെ ഒരംഗം നല്‍കിയ കണക്കുവച്ചാണ് പ്രസിഡന്റ് പ്രസ്താവന നടത്തിയതെന്ന് ആരോഗ്യവകുപ്പ് വക്താവ് സിമാ സാദത്ത് ലാരി വ്യക്തമാക്കി. 
ഒരാളുടെ ആന്റിബോഡിയുടെ പ്രതികരണത്തില്‍ നിന്ന് അയാള്‍ക്ക് മുമ്പ് രോഗം ബാധിച്ചിരുന്നോ എന്ന് മനസ്സിലാക്കാനാണ് സീറോളജി പരിശോധന നടത്തുന്നതെന്ന് സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ശാസ്ത്രീയ കമ്മിറ്റി മേധാവി മുസ്തഫ ഖാനഇ പറഞ്ഞു. തൊണ്ടയില്‍ നിന്നോ മൂക്കില്‍ നിന്നോ സ്രവമെടുത്ത് പരിശോധിച്ചാണ് കൊവിഡ് സ്ഥീരീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
പ്രസിഡന്റ് പറഞ്ഞ രണ്ടര കോടി വൈദ്യോപദേശം ആവശ്യമില്ലാത്തത്ര നിസാരമായ രീതിയില്‍ വൈറസ് ബാധിച്ച ആളുകളെ ഉള്‍പ്പെടുത്തിയാവുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം റൂഹാനി പറഞ്ഞത് കൃത്യമാണെങ്കില്‍ രാജ്യത്തെ ജനസംഖ്യയുടെ മൂന്നിലൊന്നിനെ വൈറസ് ബാധിച്ചെന്നാണ് അര്‍ഥമെന്നും ജനങ്ങള്‍ക്ക് പ്രതിരോധശേഷി നഷ്ടമായിരിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.  കൊവിഡ് വാക്‌സിന്‍ ആറുമാസത്തിനകം ലഭ്യമാവുമെന്നാണ് പറയപ്പെടുന്നത്. അപ്പോഴേക്കും ഇറാനിലെ 75 ശതമാനത്തെയും രോഗം ബാധിച്ചേക്കും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago