പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വിധവയ്ക്ക് വീട് നിര്‍മിച്ചുനല്‍കി
മലപ്പുറം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 70 വയസുകാരിയും വിധവയുമായ മറ്റത്തൂരിലെ കന്നാഞ്ചീരി ബീക്കുട്ടിക്ക് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍ നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി.
കേരളം ഭീതിയിലായ പ്രളയ സമയത്താണ് ബീക്കുട്ടി താമസിച്ച വീട് കടലുണ്ടിപ്പുഴ കൊണ്ടുപോയത്. 70 വയസുകാരിയായ ബീക്കുട്ടിയുടെ ഭര്‍ത്താവ് ഉണ്ണീന്‍കുട്ടി 20 വര്‍ഷം മുന്‍പ് മരണപ്പെട്ടിരുന്നു. ആകെയുള്ള രണ്ടുപെണ്‍മക്കള്‍ വിവാഹംകഴിഞ്ഞ് ഭര്‍തൃവീട്ടിലുമാണ്. പ്രളയംകൊണ്ടുപോയ ബീക്കുട്ടിയുടെ വീട് നിലനിന്നിരുന്ന സ്ഥലവും സ്വന്തമല്ലായിരുന്നു. തുടര്‍ന്നാണ് ബീക്കുട്ടിയുടെ ദയനീയാവസ്ഥ മനസിലാക്കിയ മറ്റൊരു അയല്‍വാസി വീട് വെക്കാന്‍ മൂന്നു സെന്റ് സ്ഥലം ഇവരുടെ വീടിനോടടുത്തു നല്‍കിയത്. പിന്നീടാണ് ബീക്കുട്ടിക്ക് സ്വന്തമായി വീട്‌വെക്കാനുള്ള മോഹംവന്നത്. തുടര്‍ന്നാണ് 70 വയസുകാരിയുടെ മോഹം മനസിലാക്കി നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്‌ലിം അസോസിയേഷന്‍(നന്മ) പ്രസിഡന്റ് യു.എ നസീര്‍ ഇടപെട്ട്‌വീട് നിര്‍മിച്ചുനല്‍കിയത്. വീടിന്റെ താക്കോല്‍ യു.എ നസീര്‍ ബീക്കുട്ടിക്ക് കൈമാറി. മലപ്പുറം ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍ കടമ്പോട്ട് മൂസ, ടി.ടി അബു, സി.ടി അഹമ്മദ് ഹാജി, കടമ്പോട്ട് ഇസ്മാഈല്‍, ടി.യു കുഞ്ഞാന്‍, കെ.സി ഫൈസല്‍, ഇറയസ്സന്‍, മുഹമ്മദ്, സി.ടി മൊയ്തീന്‍കുട്ടി, ടി. ഫസലുറഹ്മാന്‍, മഠത്തില്‍ മാനു ഫൈസി, കെ.സി മുസ്തഫ, കടമ്പോട്ട് ചോക്കുട്ടി, കൂനാരി ഹംസക്കുട്ടി, നൗഫല്‍ തങ്ങള്‍, വി.പി ഹനീഫ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."