HOME
DETAILS
MAL
നൂറ്റാണ്ടുകളുടെ പഴക്കമുള്ള വന്മരങ്ങള് ഭാരതപ്പുഴയില്‍ പൊങ്ങുന്നു
backup
April 11 2019 | 07:04 AM
തിരുന്നാവായ: ഭാരതപ്പുഴയില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞത്തോടെ വന്‍ പടുമരങ്ങള്‍ പൊങ്ങി തുടങ്ങി. നൂറ്റാണ്ടുകളുടെ കാലപഴക്കമുളള മരങ്ങളാണ് ഭാരതപ്പുഴയില്‍ പൊങ്ങി വരുന്നത്. മുന്‍കാലങ്ങളില്‍ പ്രകൃതിഷോഭത്തില്‍ മലയോര പ്രദേശങ്ങളില്‍നിന്നു ഒലിച്ചു വന്ന മരങ്ങളാകാം വെള്ളത്തിനടിയില്‍ കിടക്കുന്നത്. നാല്പതം അന്‍പതും അടിയോളം നീളമുളള വലിയ മരങ്ങളാണ് ഭാരതപ്പുഴയുടെ പല ഭാഗത്തും പൊന്തിയിട്ടുളളത്. കടുത്ത വേനലിനെ തുടര്‍ന്നാണ് പുഴയില്‍ വെള്ളം കുത്തനെ കുറഞ്ഞത്. വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന മരങ്ങള്‍ കരയിലേക്ക് വലിച്ചു കയറ്റുന്ന തിരക്കിലാണ് പുഴയോര നിവാസികള്‍.
കരയിലെത്തിക്കുന്ന പടു മരങ്ങള്‍ വെട്ടി മുറിച്ചു കത്തിക്കാനായി വീടുകളിലേക്ക് കൊണ്ടു പോകുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."