ജനപിന്തുണയില്ല, കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി. ഡല്‍ഹിയിലെ ജനങ്ങളുടെ പിന്തുണ സമ്പാദിക്കുന്നതില്‍ എ.എ.പി പാരജയപ്പെട്ടിരിക്കുകയാണ്. കെജ്‌രിവാളിന്റെ നേതൃത്വത്തെ ജനങ്ങള്‍ അവഗണിച്ചിരിക്കുകയാണെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ മനസ്സിലാക്കേണ്ടത്. അതിനാല്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ജനങ്ങള്‍ അത് ആഗ്രഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.
ഈ തെരഞ്ഞെടുപ്പ് വിജയം സുക്മയില്‍ കൊല്ലപ്പെട്ട വീരജവാന്‍മാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം വിജയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷിക്കുന്നില്ലെന്നും വ്യക്തമാക്കി. നാലു മാസത്തിനുള്ളില്‍ ഡല്‍ഹിയെ സമ്പൂര്‍ണ ശുചിത്വ നഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."