പൊന്നാനി തീരദേശ മേഖലയില്‍ ആവേശത്തിരയിളക്കി ഇ.ടി മുഹമ്മദ് ബഷീര്‍
പൊന്നാനി: പൊന്നാനി ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍ ഇന്നലെ പൊന്നാനി നിയമസഭാ മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ 8.30ന് ബിയ്യത്ത്‌നിന്ന് ആരംഭിച്ച പര്യടനം പുഴമ്പ്രം, നെയ്തല്ലൂര്‍, ചമ്രവട്ടം കടവ്, പുഴപുറമ്പോക്ക്, ഐ.ടി.സി, കുറ്റിക്കാട് പള്ളി, കുറ്റിക്കാട്, മരക്കടവ്, ഹിളര്‍ പള്ളി, പൊലിസ് സ്‌റ്റേഷന്‍, മുല്ലറോഡ്, ബീവി ജാറം, പുതുപൊന്നാനി സെന്റര്‍, പള്ളിപ്പടി, കൊല്ലന്റെ പടി, കടവനാട് പറമ്പ്, കുണ്ടുകടവ്, പടിഞ്ഞാറ്റുമുറി, മാരാമുറ്റം, ചീര്‍പ്പ് പാലം, പനമ്പാട്, കരിങ്കല്ലത്താണി, എ.എം നഗര്‍, റേഷന്‍ കട, പത്തായില്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.
തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളെ നേരില്‍കണ്ട് അവരുടെ വിഷമങ്ങള്‍ക്ക് ശാശ്വത പരിഹാരങ്ങള്‍ ഉറപ്പുനല്‍കി. ഇ.ടി എത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ വലകളുടെ അറ്റകുറ്റപ്പണികളുടെ തിരക്കിലായിരുന്നു.
കടലില്‍ മത്സ്യങ്ങള്‍ കിട്ടാനില്ലാത്തതിനാല്‍ പലരും ആഴ്ചകളായി കടലില്‍ പോയിട്ടില്ല. മിക്ക ബോട്ടുകളും തീരത്ത് തന്നെ കിടക്കുകയാണ്. ഓരോ മത്സ്യത്തൊഴിലാളിയെയും കൈപ്പിടിച്ച് പൊന്നാനിയുടെ വികസന സുസ്ഥിരത ഉറപ്പ് നല്‍കിയാണ് സ്ഥാനാര്‍ഥിയും സംഘവും മടങ്ങിയത്.
ഉച്ചക്ക് 2.30ന് ആലങ്കോട് പഞ്ചായത്തില്‍ റോഡ് ഷോ നടത്തി.
വൈകിട്ട് അഞ്ചു മുതല്‍ പള്ളിക്കര വാക്കാട്ട് പറമ്പ്, തെക്കുമുറി, മാട്ടം, അയ്യംകുളം, ലക്ഷംവീട്, ഐനിച്ചോട്, നന്നംമുക്ക് സെന്റര്‍ മുതുകാട്, ചെറുവല്ലൂര്‍, ആമയം, വന്നേരി, ബ്ലോക്ക് ഓഫിസ്, തവളക്കുന്ന്, പട്ടേരി, കുഴപ്പുള്ളി, പുത്തന്‍പള്ളി, നാക്കോല, കളത്തില്‍പടി, ചേക്കുമുക്ക്, മുളമുക്ക്, പഴഞ്ഞി, പെരുമുടിശ്ശേരി, താഴത്തെപ്പടി, എരമംഗലം എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കിയതോടെ ഇത്തവണയും വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇ.ടിയും പ്രവര്‍ത്തകരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."