HOME
DETAILS

നെതന്യാഹുവിനെതിരായ കുറ്റവിചാരണ പുനരാരംഭിച്ചു

  
backup
July 20 2020 | 02:07 AM

%e0%b4%a8%e0%b5%86%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%b9%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%be%e0%b4%af-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d
 
 
ടെല്‍അവീവ്: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ അഴിമതിക്കേസില്‍ അദ്ദേഹത്തിന്റെ കുറ്റവിചാരണ ഇന്നലെ പുനരാരംഭിച്ചു. വിശ്വാസവഞ്ചന, കൈക്കൂലി കേസുകളിലാണ് വിചാരണ.
കോടീശ്വരന്മാരായ സുഹൃത്തുക്കളില്‍ നിന്നും വിലപിടിച്ച പാരിതോഷികങ്ങള്‍ സ്വീകരിച്ചതും തനിക്കും കുടുംബത്തിനും മാധ്യമങ്ങളില്‍ മികച്ച വാര്‍ത്താപ്രാധാന്യം ലഭിക്കാന്‍ മാധ്യമമേധാവികള്‍ക്ക് വഴിവിട്ട് സഹായം ചെയ്തതുമാണ് ലിക്കുഡ് പാര്‍ട്ടി നേതാവായ നെതന്യാഹുവിന് വിനയായത്. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച പ്രധാനമന്ത്രി മാധ്യമവേട്ടയാണ് തനിക്കെതിരേ നടക്കുന്നതെന്ന് ആരോപിച്ചു. 
മേയിലായിരുന്നു കേസില്‍ വിചാരണയാരംഭിച്ചത്. ഭരണവിരുദ്ധ വികാരം ശക്തിപ്പെട്ടതോടെ ഇന്നലെ ജറൂസലം കോടതിയിലാണ് ഇടയ്ക്ക് നിന്നുപോയ വിചാരണ പുനരാരംഭിച്ചത്.
 രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി വന്‍ പരാജയമാണെന്ന് ആരോപിച്ച് ആയിരക്കണക്കിനു പേരാണ് തെരുവിലിറങ്ങിയിരിക്കുന്നത്. ജനപിന്തുണ നഷ്ടമായ നെതന്യാഹു എതിരാളിയായ ബെന്നി ഗാന്റ്‌സിന്റെ പിന്തുണയോടെയാണ് എമര്‍ജന്‍സി സര്‍ക്കാരിനെ നയിക്കുന്നത്. ഗാന്റ്‌സിന് പ്രതിരോധമന്ത്രി പദവിയും നല്‍കിയിട്ടുണ്ട്. 
കൊവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടിയാണ് ഗാന്റ്‌സിന്റെ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി നെതന്യാഹു സര്‍ക്കാരിന് താല്‍ക്കാലിക പിന്തുണ നല്‍കിയിരിക്കുന്നത്. ദിനംപ്രതി രാജ്യത്ത് 2,000 പേര്‍ക്ക് കൊവിഡ് ബാധിക്കുന്നത് സര്‍ക്കാരിന്റെ പരാജയമായി പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 
നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ പ്രതിഷേധിച്ചവരും പൊലിസും തമ്മില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായിരുന്നു. 
ടെല്‍അവീവില്‍ സമരക്കാര്‍ പൊലിസിനു നേരെ കുരുമുളക് സ്‌പ്രേ ചെയ്തതായി പൊലിസ് വക്താവ് മിക്കി റോസന്‍ഫെല്‍ഡ് അറിയിച്ചു. 
ഇതോടെ ജലപീരങ്കി ഉപയോഗിച്ച പൊലിസ് നിരവധി പേരെ അറസ്റ്റ് ചെയ്തു. രാജ്യത്ത് 29.5 ശതമാനം പേരെ നെതന്യാഹു കൊവിഡ് കൈകാര്യം ചെയ്ത രീതിയെ പിന്തുണക്കുന്നുള്ളൂവെന്ന് 12ന് നടന്ന സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഏപ്രിലില്‍ 57.5 ശതമാനം പേര്‍ പ്രധാനമന്ത്രിയെ പിന്തുണച്ചിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago